അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട വിജയ് രൂപാണിയുടെ മൃതദേഹം ബന്ധുക്കൾ

അഹമ്മദാബാദിലെ വിമാന അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഔദ്യോഗിക ആദരവോടെയാണ് വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോയത്. സ്വദേശമായ രാജ്കോട്ടിൽ വിലാപയാത്ര ഉണ്ടാകും. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംസ്കാരം. ഗുജറാത്തിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം ആചരിക്കുകയാണ്.

ഡിഎൻഎ പരിശോധന നടത്തി അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ എല്ലാം തിരിച്ചറിയാനുള്ള തീവ്രശ്രമം തുടരുകയാണ്. ഇതുവരെ 41 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. അഹമ്മദാബാദ് വിമാനഅപകടത്തെ കുറിച്ച് ജെഡിയു എംപി സഞ്ജയ്‌ ഝായുടെ നേതൃത്വത്തിലുള്ള പാർലിമെന്റ് ട്രാൻസ്പോർട്ട് കമ്മിറ്റിഅന്വേഷണം

നടത്തിയേക്കും.വിമാന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഈ സമിതി തയ്യാറാക്കും എന്നും വിവരം. ബോയിംഗ് കമ്പനിയുടെ വിദഗ്ധരും ഇന്ന് അഹമ്മദാബാദിൽ അപകട സ്ഥലത്ത്പരിശോധന നടത്തി.

ജൂണ്‍ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം 242 പേരില്‍ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

Related Posts

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും ആലോചനയിൽ
  • May 22, 2026

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സിബിഐ. എൻടിഎയിലെ കൂടുതൽ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തേക്കും. മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ…

Continue reading
കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് നിഗമനം
  • May 22, 2026

കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ, ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന് പൊലീസ് നിഗമനം. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പേരാമ്പ്രയിലെ പെട്രോൾ പമ്പിൽനിന്ന് കാനിൽ സോന പെട്രോൾ വാങ്ങുന്ന സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിരുന്നു. പെട്രോൾ ബാഗിലാക്കി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും ആലോചനയിൽ

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും ആലോചനയിൽ

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകും! ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകും! ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

‘വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ

‘വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് നിഗമനം

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് നിഗമനം

സെക്സ് റാക്കറ്റ് കേസ്: ഇടനിലക്കാരനുമായി തുക പറഞ്ഞുറപ്പിക്കുന്നത് രണ്ടാം പ്രതി; നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് സിന്ധു

സെക്സ് റാക്കറ്റ് കേസ്: ഇടനിലക്കാരനുമായി തുക പറഞ്ഞുറപ്പിക്കുന്നത് രണ്ടാം പ്രതി; നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് സിന്ധു