മുംബൈയിലെത്തിയ ടീം ഇന്ത്യക്ക് വിമാനത്താവളത്തില്‍ വാട്ടർ സല്യൂട്ട്; മറൈൻ ഡ്രൈവും വാംഖഡെയും ജനസാഗരം

മറൈന്‍ ഡ്രൈവില്‍ നിന്ന് വൈകിട്ട് അഞ്ച് മണിക്ക് വിക്ടറി പരേഡ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് വിക്ടറി പരേഡ് ഇതുവരെ തുടങ്ങാനായിട്ടില്ല.

ടി20 ലോകകപ്പുമായി ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈ വിമാനത്തവാളത്തിലെത്തിയ ഇന്ത്യൻ ടീമിനെ വാട്ടർ സല്യൂട് നല്‍കി സ്വീകരിച്ച് അധികൃതര്‍. വിമാനത്താവളത്തിലെ അഗ്നിശമനസേനാ  വിഭാഗമാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ട് വന്ന വിസ്താര വിമാനത്തിന് വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. പിന്നീട് വിമാനത്തിന് മുന്നില്‍ അഗ്നിശമനസേനാംഗങ്ങള്‍ വാഹനത്തില്‍ ഇന്ത്യൻപതാകയും വഹിച്ച് അകമ്പടി സേവിച്ചു.

ടി20 ലോകകപ്പുമായി വിക്ടറി പരേഡിനായി വൈകിട്ട് മൂന്ന് മണിയോടെ മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളെ സ്വീകരിക്കാന്‍ ആയിരക്കണക്കിനാരാധകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചു കൂടിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ താരങ്ങള്‍ ഓരോരുത്തരായി ടീം ബസില്‍ കയറി വാംഖഡെ സ്റ്റേഡിയത്തിലേക്ക് പോയി.

Related Posts

കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും
  • March 28, 2026

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിഎ അംഗീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിൽ…

Continue reading
അന്നത്തെ തന്റെ 450 കോടി നിക്ഷേപത്തെ ചിലര്‍ പരിഹസിച്ചിരുന്നുവെന്ന് വിജയ് മല്യ; ഇന്ന് അവരെ നോക്കി മന്ദഹസിക്കുകയാണ് മല്യ
  • March 26, 2026

2008-ല്‍ വെറും 450 കോടി രൂപക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയ വിജയ് മല്യയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുമാണ് ഇന്ന് ബിസിനസ് ലോകത്തെ ചര്‍ച്ച. ആര്‍സിബിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യവത്തായ ഫ്രാഞ്ചൈസിയായി വിശേഷിപ്പിക്കുകയാണ് പലരും. ടൈംസ്…

Continue reading

You Missed

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാൻ ശ്രമം; വിഡി സതീശൻ

പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാൻ ശ്രമം; വിഡി സതീശൻ

‘വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ കോൺഗ്രസ് തയ്യാർ’; ഷാഫി പറമ്പിൽ എം പി

‘വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ കോൺഗ്രസ് തയ്യാർ’; ഷാഫി പറമ്പിൽ എം പി

താനയിലെ വെടിവെപ്പ്: പ്രതി ജയൻ ശിവാനന്ദന്റെ മൊഴികളിൽ വൈരുദ്ധ്യം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുന്നു

താനയിലെ വെടിവെപ്പ്: പ്രതി ജയൻ ശിവാനന്ദന്റെ മൊഴികളിൽ വൈരുദ്ധ്യം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുന്നു