ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും

തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും. രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് സന്ദേശം നല്‍കിത്തുടങ്ങി. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലാണ് പ്രതിസന്ധി. മാസങ്ങളായി ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന രോഗികളാണ് പ്രതിസന്ധിയിലായത്. ഇന്നും നാളെയും അവധി ദിവസമായതിനാല്‍ അടിയന്തര പര്‍ച്ചേസ് നടക്കില്ല. ഉപകരണങ്ങള്‍ എത്തിക്കാതെ ശസ്ത്രക്രിയ നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ശസ്ത്രക്രിയ മുടങ്ങില്ലെന്ന തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി അധികൃതരുടെ വിശദീകരണം നേരത്തെ ഡോക്ടര്‍മാര്‍ തള്ളിയിരുന്നു. സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയ നടത്താനാകില്ല. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റു വിഭാഗങ്ങളെയും വൈകാതെ ബാധിക്കുമെന്നും ഡോക്ടേഴ്‌സ് പറയുന്നു. ആശുപത്രിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണെന്നും കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്നും ആരോപണമുണ്ട്.

ഡയറക്ടര്‍ക്കെതിരെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തെത്തി. പ്രായോഗിക തീരുമാനങ്ങള്‍ ഉണ്ടാകുന്നില്ല. അടിയന്തര ആവശ്യങ്ങളില്‍ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് തടസ്സം നില്‍ക്കുന്നു എന്നും ഡോക്ടര്‍മാര്‍ പരാതി ഉയര്‍ന്നു. സ്റ്റെന്റ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കാത്തതിനാലാണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളി വിഭാഗം തിങ്കളാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇമേജിംഗ് സയന്‍സ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സംയുക്തമായി ഒപ്പിട്ട കത്ത് ശ്രീചിത്ര ഡയറക്ടര്‍ സഞ്ജയ് ബിഹാരിയ്ക്ക് കൈമാറിയിരുന്നു.

Related Posts

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം
  • May 19, 2026

തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു. സമരകവാടം 10 വർഷത്തിനുശേഷമാണ് തുറന്നത്. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡും ഒരു വശത്തേക്ക് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനമാണ് ഇന്ന്. നോർത്ത് ഗേറ്റ് വഴി നിരന്തരം പൊതുജനങ്ങൾ സെക്രട്ടറിയേറ്റിൽ വന്നതോടെയാണ്…

Continue reading
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്
  • May 18, 2026

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി