മഴ മുന്നറിയിപ്പിൽ മാറ്റം; കോഴിക്കോട്, വയനാട് ജില്ലയിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട്, വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ചും നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിൽ. കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുള്ള റെഡ് അലർട്ടിന് മാറ്റം ഇല്ല. സംസ്ഥാനത്തുടനീളം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കനത്ത മഴത്തുടർന്ന് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അതീവ ജാഗ്രത നിലവിലുണ്ട്. ശക്തമായ തിരമാലകൾക്കും കനത്ത കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയും ജാഗ്രതയിലാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
  • സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
  • ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
  • സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.
  • വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
  • റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
  • വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ൽ വിശദീകരിക്കുന്നുണ്ട്. അത്

Related Posts

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി
  • May 20, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് സഹായം മന്ത്രിസഭ പ്രഖ്യാപിച്ചത്. ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും…

Continue reading
വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം
  • May 20, 2026

വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചക്ക് മുൻപ് വകുപ്പുകൾ തീരുമാനിച്ച് ഗവർണറെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്

പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്