‘ചില്ല് നീ’ ; ഇമോഷണൽ മെലഡിയുമായി മരണമാസിലെ രണ്ടാം ഗാനമെത്തി

ശിവപ്രസാദിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് നായകനാകുന്ന ചിത്രം മരണമാസിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ജെകെ സംഗീത സംവിധാനം നിർവഹിച്ച ‘ചില്ല് നീ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു ദാസ്, രാഘൂ എന്നിവർ ചേർന്നാണ്. ആദ്യ ഗാനം ഒരു പ്രമോ ഫാസ്റ്റ് നമ്പർ ആയിരുന്നു എങ്കിൽ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയത് ഒരു ഇമോഷണൽ മെലഡിയാണ്.

വിനായക് ശശികുമാർ വരികളെഴുതിയ ലിറിക്കൽ ഗാന രംഗത്തിൽ പ്രണയവും വിരഹവും കൂടിച്ചേർന്ന ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നു.
യുവതാരവും ബേസിൽ ജോസഫിന്റെ അടുത്ത സുഹൃത്തുമായ ടൊവിനോ തോമസ് സഹ നിർമ്മാതാവായി മരണമാസിന്റെ ഭാഗമായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം അനിഷ്‌മ അനിൽകുമാർ, സുരേഷ് കൃഷ്ണ, സിജു സണ്ണി, ബാബു ആന്റണി, രാജേഷ് മാധവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ പലതവണ നിർമ്മിക്കപ്പെട്ട സൈക്കോ ത്രില്ലർ എന്ന ഫിലിം ജോണറിനെ ഡാർക്ക് കോമഡിയുടെ മേമ്പൊടിയോടെ പ്രേഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രമാണ് മരണമാസ്.

നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടിയ പൊന്മാൻ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെ മരണമാസ്സിലൂടെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന സിജു സണ്ണി ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് കൂടിയാണ്.

നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോയാണ്. ടൊവിനോ തോമസിനൊപ്പം, റാഫേൽ പോഴോലിപറമ്പിലും, റ്റിംഗ്‌സ്റ്റൺ തോമസും, തൻസീർ സലാമും ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിഷു റിലീസായാണ് ആരാധകരിലേക്കെത്തുന്നത്. മരണമാസ് ഏപ്രിൽ 10 ന് തിയറ്ററുകളിലെത്തും.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
  • August 12, 2026

സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം