തിരക്കഥ,സംവിധാനം അനൂപ് മേനോൻ; പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ തൻ്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലും അനൂപ് മേനോനും ഒന്നിച്ചെത്തുന്ന ഈ സിനിമ പ്രണയം, വിരഹം, സംഗീതം എന്നിവക്ക് പ്രാധാന്യം നൽകുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി എത്തുകയാണ്. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ വിശദാംശങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. [MOHANLAL]

“എൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പ്രണയവും വിരഹവും സംഗീതവും ഉൾക്കൊള്ളുന്ന മനോഹരമായ യാത്രയാണ് ഈ സിനിമ. എൻ്റെ ഹൃദയത്തോട് വളരെ അടുത്ത് ചേർന്ന് നിൽക്കുന്ന ഒരു കഥയാണിത്. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു” എന്ന് മോഹൻലാൽ കുറിച്ചു.

അനൂപ് മേനോൻ, നിർമ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

Related Posts

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
  • September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന…

Continue reading
ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ
  • September 15, 2026

ഡൽഹി: ടി വീണയ്ക്ക് എതിരായ ED നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയും സാഹചര്യതെളിവുകൾ കിട്ടുന്ന ആദ്യ കേസാകാം. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്.…

Continue reading

You Missed

അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ്; സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച

കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ്; സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്