‘എന്റെ നാടിനെക്കുറിച്ചുള്ള സിനിമ, അച്ഛന്‍ ജോലി ചെയ്ത സ്‌റ്റേഷന്‍, ഞാന്‍ എന്റെ ജില്ലയുടെ എസ്പി’; രസകരമായ ഒരു യാദൃശ്ചികത പങ്കുവച്ച് നടി അഭിജ

സുരാജ് വെഞ്ഞാറമൂട് നായകനായി 2022ല്‍ പുറത്തിറക്കിയ ത്രില്ലര്‍ സ്വഭാവത്തിലുള്ള പൊലീസ് ചിത്രമായിരുന്നു ഹെവന്‍. സുരാജിനൊപ്പം അലന്‍സിയറിന്റേയും സുദേവ് നായരുടേയും സ്മിനു സിജോയുടേയും പത്മരാജ് രതീഷിന്റേയും അഭിജ ശിലകലയുടേയുമൊക്കെ പൊലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ ബോള്‍ഡും കാര്യപ്രാപ്തിയും തന്റേടവുമുള്ള എസ്പി കഥാപാത്രത്തെ അവതരിപ്പിച്ച അഭിജയില്‍ വളരെ സീനിയറായ ഒരു അഭിനേത്രിയുടെ കൈയൊതുക്കവും പക്വതയുമുണ്ടായിരുന്നെന്ന് അക്കാലത്ത് സോഷ്യല്‍ മീഡിയ ഏറെ വാഴ്ത്തിയിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം ആ എസ്പി കഥാപാത്രത്തേയും തന്നെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രസകരമായ ചില ‘കണ്ണികള്‍’ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് അഭിജ. (actress abhija instagram post on heavan movie)

ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്തുനടക്കുന്ന ചില കുറ്റകൃത്യങ്ങളാണ് സിനിമയുടെ പ്രമേയം. ഈ അന്വേഷണങ്ങള്‍ വിലയിരുത്തുന്ന ഇടുക്കിയിലെ എസ്പിയായാണ് അഭിഷ വേഷമിട്ടിരിക്കുന്നത്. വണ്ണപ്പുറത്തെ യഥാര്‍ത്ഥ വില്ലേജ് ഓഫിസും യഥാര്‍ത്ഥ കാളിയാര്‍ പൊലീസ് സ്റ്റേഷനും തന്നെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തില്‍ ഇടുക്കി എസ്പിയായി വേഷമിട്ടത് വണ്ണപ്പുറംകാരി തന്നെയായ അഭിജയാണ്. സിനിമയില്‍ കാണിക്കുന്ന കാളിയാര്‍ പൊലീസ് സ്റ്റേഷന്‍ അഭിജയുടെ അച്ഛന്‍ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനുമാണ്.

തന്റെ തന്നെ ഗ്രാമത്തെക്കുറിച്ചുള്ള സിനിമയില്‍ തന്റെ അച്ഛന്‍ ജോലി ചെയ്ത ഓഫിസില്‍ തന്റെ ജില്ലയിലെ എസ്പിയായി വേഷമിടാന്‍ സാധിച്ചതിന്റെ സന്തോഷമാണ് പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അഭിജ പങ്കുവച്ചിരിക്കുന്നത്. ഒരൊറ്റ സിനിമയില്‍ ഇതിലും കൂടുതല്‍ എന്ത് പേഴ്‌സണല്‍ കണക്ഷന്‍ വേണമെന്ന ക്യാപ്ഷനോടെ സിനിമയില്‍ നിന്നുള്ള ഒരു വിഡിയോ ക്ലിപ്പും അഭിജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി