ജയിലിന് മുന്നിലും റീലുമായി യൂട്യൂബര്‍ മണവാളന്‍; ശക്തമായി തിരിച്ചുവരുമെന്ന് പറയാന്‍ ആവശ്യപ്പെട്ട് കൂട്ടുകാര്‍

ജയിലിന് മുന്നിലും റീലുമായി യൂട്യൂബര്‍ മണവാളന്‍. ജയിലിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു റീല്‍ എടുത്തത്. ജയിലില്‍ അടയ്ക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ചിത്രീകരണം. ശക്തമായി തിരിച്ചുവരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്.

വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലാണ് മുഹമ്മദ് ഷെഹിന്‍ഷാ എന്ന മണവാളന്‍. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. ഒളിവില്‍പ്പോയ ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2024 ഏപ്രില്‍ 19 ആയിരുന്നു കേസിനാസ്പദമായ സംഭവം. കേരളവര്‍മ്മ കോളേജിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാളും സംഘവും വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പത്തരയോടെ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേരളവര്‍മ്മ കോളേജിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഗൗതം കൃഷ്ണനെയും സുഹൃത്തിനെയുമാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. അപകടത്തില്‍ ഗൗതമനും സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

Related Posts

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും
  • March 30, 2026

കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും, നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടെ ശക്തമായ മഴ ലഭിക്കുമെന്നാണ്…

Continue reading
‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ
  • March 30, 2026

വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി