പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നു?; ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതായി ട്രംപ്

പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ്. എണ്ണ-പ്രകൃതിവാതകവുമായി ബന്ധപ്പെട്ട പ്രസക്തമായ ഒരു സമ്മാനം തനിക്ക് ലഭിച്ചു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും, ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ ഇറാൻ പ്രതിനിധികളിൽ തനിക്ക് വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന്, താൻ ആരെയും വിശ്വസിക്കാറില്ലെന്നും എന്നാൽ ഇപ്പോൾ “ശരിയായ ആളുകളുമായാണ്” ചർച്ചകൾ നടക്കുന്നത് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം, “ഇനി കണ്ണിന് പകരം കണ്ണെന്ന രീതിയിലാവില്ല പ്രതികാരം, മറിച്ച് കണ്ണിന് പകരം തല എന്ന രീതിയിലായിരിക്കും ചിലപ്പോൾ അതിൽ അമേരിക്ക തളർന്നുപോയേക്കാം” -ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മുൻ തലവനും നിലവിൽ സുപ്രീം ലീഡറുടെ സൈനിക ഉപദേഷ്ടാവുമായ മുഹ്സിൻ റസാ പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി 15 ഇന സമാധാന പദ്ധതിയാണ് ട്രംപ് മുന്നോട്ട്‌ വെച്ചത്.

പ്രധാനപ്പെട്ട നിർദേശങ്ങളിൽ ചിലത് ഇങ്ങനെ

  1. ആണവ പദ്ധതികൾ നിർത്തലാക്കൽ: ഇറാന്റെ കൈവശമുള്ള എല്ലാ ആണവ സാമഗ്രികളും നശിപ്പിക്കുകയും യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും അവസാനിപ്പിക്കുകയും വേണം. 
  2. യുറേനിയം നീക്കം ചെയ്യുക: നിലവിൽ ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റണം. 
  3. ബാലിസ്റ്റിക് മിസൈൽ നിയന്ത്രണം: ഇറാന്റെ മിസൈൽ പരീക്ഷണങ്ങൾക്കും വികസനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തും. 
  4. ഹോർമുസ് കടലിടുക്ക്: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം. ഈ പ്രദേശം ഒരു സ്വതന്ത്ര മേഖലയായി (Free maritime zone) പ്രഖ്യാപിക്കണം. 
  5. പ്രോക്സി ഗ്രൂപ്പുകൾക്കുള്ള സഹായം നിർത്തുക: ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകൾക്ക് നൽകുന്ന സാമ്പത്തിക-സൈനിക സഹായങ്ങൾ ഇറാൻ അവസാനിപ്പിക്കണം. 
  6. വെടിനിർത്തൽ: കരാർ ചർച്ചകൾ പൂർത്തിയാക്കാൻ ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചേക്കും.
  1. അമേരിക്കയുടെ വാഗ്ദാനങ്ങൾ: പകരമായി ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാനും, സമാധാനപരമായ ആവശ്യങ്ങൾക്കുള്ള (Civilian nuclear energy) ആണവ നിലയങ്ങൾ നിർമ്മിക്കാൻ സഹായിക്കാനും അമേരിക്ക തയ്യാറായേക്കും.

ഇറാനുമായുള്ള സമാധാന ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ (JD Vance) മുഖ്യ മധ്യസ്ഥനായി കാണാനാണ് ഇറാൻ താൽപ്പര്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Related Posts

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ
  • November 19, 2026

ന്യൂയോര്‍ക്ക്: ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിക് പേടകം ‘വോയേജര്‍ 1’. ഭൂമിയില്‍നിന്ന് ഒരു പ്രകാശദിനം എന്ന ദൂരത്തിലേക്കാണ് ഇന്നലെ വൈകീട്ടോടെ വോയേജര്‍ 1 എത്തിയത് .49 വര്‍ഷവും രണ്ട് മാസവും 11 ദിവസവും…

Continue reading
ആറാം മാസത്തിലെ മന്ത്രിസഭായോഗത്തിൽ തർക്കം; മുഖ്യമന്ത്രി ചർച്ചയില്ലാതെ തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർ
  • November 18, 2026

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം. 5 ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വെച്ച പട്ടികയെ ചൊല്ലിയാണ് തർക്കം. ഏകപക്ഷീയമായ നിർദ്ദേശമെന്ന് മന്ത്രിമാർ കുറ്റപ്പെടുത്തി. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ എ.പി. അനിൽകുമാറാണ്…

Continue reading

You Missed

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം

സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്

സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്