ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. യാത്രയിൽ നാല് പേർക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ട്. റൈസ് എന്ന ചെറു പാവ. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും ഉൾപ്പെടും. ഈ മാസം ആറിന് പേടകം ലക്ഷ്യസ്ഥാനത്തെത്തും. ദൗത്യം നീളുക പത്ത് ദിവസം.

ഇന്ത്യൻ സമയം പുലർച്ചെ 4.05നായിരുന്നു വിക്ഷേപണം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്നാണ് ചന്ദ്രനെ തേടിയുള്ള മനുഷ്യന്റെ യാത്ര അരനൂറ്റാണ്ടിന് ശേഷം പുനരാരംഭിച്ചത്.

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷമാണ് മറ്റൊരു ദൗത്യം നടക്കുന്നത്. മിഷൻ കമാൻഡർ നാസയുടെ റീഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജറെമി ഹാൻസൻ എന്നിവരാണ് പേടകത്തിലുള്ളത്.

ആദ്യ 2 ദിവസം കൊണ്ട് 2 തവണ ഭൂമിയെ വലം വച്ച ശേഷം ചന്ദ്രനെ ലക്ഷ്യമാക്കി ഒറയോൺ പേടകം പറക്കും. ഏപ്രിൽ 6ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ. ഒരു ഘട്ടത്തിൽ മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തിലേക്ക് ഒറയോണെത്തും. ഒരു തവണ ചന്ദ്രനെ വലം വച്ച ശേഷം ഏപ്രിൽ 10 ന് ഭൂമിയിലേക്ക് മടക്കം. പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്യുന്നതോടെ ദൗത്യം പൂർണം.

ക്രിസ്റ്റീന കോച്ചിലൂടെ ഒരു സ്ത്രീ ഭാ​ഗമാകുന്ന ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യത്തിന് കൂടിയാണ് ലോകം സാക്ഷ്യം വഹിച്ചത്. ദൗത്യം വിജയമായാൽ പിന്നെ എല്ലാ കണ്ണുകളും ആർട്ടെമിസ് നാലിലേക്കാണ്. മനുഷ്യനെ ചന്ദ്രനിൽ വീണ്ടും ഇറക്കുകയെന്ന നിർണായക ദൗത്യത്തിനായി ലോകം കാത്തിരിക്കുകയാണ്. അതിവിദൂര താരകാനിലയം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് ആർട്ടിമിസ് 2 കരുത്താകുകയാണ്.

Related Posts

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ
  • November 19, 2026

ന്യൂയോര്‍ക്ക്: ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിക് പേടകം ‘വോയേജര്‍ 1’. ഭൂമിയില്‍നിന്ന് ഒരു പ്രകാശദിനം എന്ന ദൂരത്തിലേക്കാണ് ഇന്നലെ വൈകീട്ടോടെ വോയേജര്‍ 1 എത്തിയത് .49 വര്‍ഷവും രണ്ട് മാസവും 11 ദിവസവും…

Continue reading
ആറാം മാസത്തിലെ മന്ത്രിസഭായോഗത്തിൽ തർക്കം; മുഖ്യമന്ത്രി ചർച്ചയില്ലാതെ തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർ
  • November 18, 2026

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം. 5 ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വെച്ച പട്ടികയെ ചൊല്ലിയാണ് തർക്കം. ഏകപക്ഷീയമായ നിർദ്ദേശമെന്ന് മന്ത്രിമാർ കുറ്റപ്പെടുത്തി. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ എ.പി. അനിൽകുമാറാണ്…

Continue reading

You Missed

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ