ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. യാത്രയിൽ നാല് പേർക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ട്. റൈസ് എന്ന ചെറു പാവ. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും ഉൾപ്പെടും. ഈ മാസം ആറിന് പേടകം ലക്ഷ്യസ്ഥാനത്തെത്തും. ദൗത്യം നീളുക പത്ത് ദിവസം.

ഇന്ത്യൻ സമയം പുലർച്ചെ 4.05നായിരുന്നു വിക്ഷേപണം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്നാണ് ചന്ദ്രനെ തേടിയുള്ള മനുഷ്യന്റെ യാത്ര അരനൂറ്റാണ്ടിന് ശേഷം പുനരാരംഭിച്ചത്.

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷമാണ് മറ്റൊരു ദൗത്യം നടക്കുന്നത്. മിഷൻ കമാൻഡർ നാസയുടെ റീഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജറെമി ഹാൻസൻ എന്നിവരാണ് പേടകത്തിലുള്ളത്.

ആദ്യ 2 ദിവസം കൊണ്ട് 2 തവണ ഭൂമിയെ വലം വച്ച ശേഷം ചന്ദ്രനെ ലക്ഷ്യമാക്കി ഒറയോൺ പേടകം പറക്കും. ഏപ്രിൽ 6ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ. ഒരു ഘട്ടത്തിൽ മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തിലേക്ക് ഒറയോണെത്തും. ഒരു തവണ ചന്ദ്രനെ വലം വച്ച ശേഷം ഏപ്രിൽ 10 ന് ഭൂമിയിലേക്ക് മടക്കം. പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്യുന്നതോടെ ദൗത്യം പൂർണം.

ക്രിസ്റ്റീന കോച്ചിലൂടെ ഒരു സ്ത്രീ ഭാ​ഗമാകുന്ന ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യത്തിന് കൂടിയാണ് ലോകം സാക്ഷ്യം വഹിച്ചത്. ദൗത്യം വിജയമായാൽ പിന്നെ എല്ലാ കണ്ണുകളും ആർട്ടെമിസ് നാലിലേക്കാണ്. മനുഷ്യനെ ചന്ദ്രനിൽ വീണ്ടും ഇറക്കുകയെന്ന നിർണായക ദൗത്യത്തിനായി ലോകം കാത്തിരിക്കുകയാണ്. അതിവിദൂര താരകാനിലയം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് ആർട്ടിമിസ് 2 കരുത്താകുകയാണ്.

Related Posts

രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസ് ; വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യാൻ SIT, കാരവാൻ കണ്ടെത്തി
  • April 2, 2026

സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം. രഞ്ജിത്തിനെ പൊലീസ് തൊടുപുഴയിൽ വെച്ച് കാറിൽ നിന്ന് പിടികൂടുന്ന സമയത്ത് കാറിൽ നടൻ ബോബി കുര്യൻ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. നടൻ…

Continue reading
‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി
  • April 1, 2026

ജി സുധാകരൻ പഴയ ആളല്ല പുതിയ ആളാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ട് എതിർക്കേണ്ടി വന്ന കോൺഗ്രസിന്റെ കൂടെയാണ് അദ്ദേഹം. കോൺഗ്രസിനെ തൃപ്തിപ്പെടുത്തുകയാണ് ജി സുധാകരൻ. അദ്ദേഹം ഇനിയും ജീർണതയിലേക്ക് പോകുംആലപ്പുഴയിൽ പാർട്ടിയ്ക്ക് വലിയ കരുത്താനുള്ളത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും