മസ്‌കുമായി ഉടക്കി; മലയാളി വിവേക് രാമസ്വാമി ട്രംപ് സര്‍ക്കാറില്‍ നിന്ന് പുറത്തേക്കോ?

നിയുക്ത യുഎസ് പ്രസിഡഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജ്) ചുമതലയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പിന്മാറിയേക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ വിവേക് രാമസ്വാമി ഓഹിയോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി അവസാനത്തോടെ തീരുമാനം പ്രഖ്യാപിച്ചേക്കും.

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനൊപ്പമാണ് വ്യവസായിയായ വിവേക് രാമസ്വാമിയെക്കൂടി ഡോണള്‍ഡ് ട്രംപ് ഡോജിന്റെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. വിവേക് രാമസ്വാമിയുടെ പ്രവര്‍ത്തന ശൈലിയില്‍ മസ്‌ക് സംതൃപ്തനായിരുന്നില്ലെന്നാണ് സൂചന. മസ്‌കിനോട് ചായ്‌വുള്ള ഉദ്യോഗസ്ഥര്‍ ആഴ്ചകളായി വിവേക് രാമസ്വാമിയുമായി ആശയ വിനിമയം നടത്തിയിരുന്നില്ലെന്നും രാജിവെക്കാന്‍ പരോക്ഷമായി പ്രേരിപ്പിക്കുകയായിരുന്നുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജെ ഡി വാന്‍സ് വൈസ് പ്രസിഡഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഓഹിയോ സെനറ്റ് സീറ്റിലേക്ക് വിവേക് രാമസ്വാമി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ജോണ്‍ ഹസ്റ്റഡിനെയാണ് ഗവര്‍ണര്‍ മൈക്ക് ഡി വൈന്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്. 2026ല്‍ ഗവര്‍ണര്‍ സ്ഥാനത്ത് മൈക് ഡി വൈന്റെ കാലാവധി കഴിയും.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആകാനും വിവേക് രാമസ്വാമി രംഗത്തുണ്ടായിരുന്നു. പിന്നീട് മത്സരത്തില്‍ നിന്ന് പിന്മാറി ഡോണള്‍ഡ് ട്രംപിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവിയന്റ് സയന്‍സസിന്റെ സ്ഥാപകനാണ് വിവേക് രാമസ്വാമി.

Related Posts

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം
  • August 13, 2026

ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെ ശിപാര്‍ശയില്‍ മാത്രം. ഈ നിയമനരീതിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍…

Continue reading
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു
  • August 13, 2026

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം കരോലിന്‍ ലെവിറ്റ് ഈ മാസം അവസാനത്തോടെ ഒഴിയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് ലെവിറ്റിന്റെ തീരുമാനമെന്നും ട്രംപ് വിശദമാക്കി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ്…

Continue reading

You Missed

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി