‘കൊറിയന്‍ ഫുഡൊക്കെ എത്ര ഭേദം, ഇത് കുറേ മസാല കലക്കിയ ഒരു…’ ഇന്ത്യന്‍ ഭക്ഷണത്തെ അധിക്ഷേപിച്ച് അമേരിക്കന്‍ യുവാവിന്റെ പോസ്റ്റ്; പിന്നാലെ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച

ഇന്ത്യയിലെ ഭക്ഷണത്തെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുന്ന അമേരിക്കന്‍ യുവാവിന്റെ എക്‌സ് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. ഇന്ത്യയിലെ ഭക്ഷണത്തിലെ അമിതമായ എരിവും മസാലയും ചൂണ്ടിക്കാട്ടി ഭക്ഷണത്തെ അധിക്ഷേപിക്കുന്ന പോസ്റ്റിനെതിരെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. കൊറിയയിലെ ഉള്‍പ്പെടെ ഭക്ഷണം ഇന്ത്യയിലേതിനേക്കാള്‍ ഏറെ ഭേദമാണെന്നും യുവാവ് അഭിപ്രായപ്പെട്ടു. ഇതിനകം തന്നെ പോസ്റ്റിന് 1.6 മില്യണ്‍ കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ആയിരത്തോളം പേര്‍ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുമുണ്ട്. (US man calls Indian food spice slop netizens debate)

ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നത് പ്രൊഫഷണല്‍ മിഡില്‍ ക്ലാസിന്റെ ഒരു അടയാളമാണെന്നും ഇന്ത്യന്‍ ഭക്ഷണം വളരെ മോശമെന്നും ഹണ്ടര്‍ ആഷ് എന്ന അമേരിക്കന്‍ പൗരന്‍ എക്‌സില്‍ കുറിച്ചു. നിങ്ങള്‍ കൊറിയയിലെ സുഷിയും ബാര്‍ബിക്യുവും ഫ്രഞ്ച് ബോണ്‍ മാരോയും ഒരിക്കലെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ എന്നും ഇവയെല്ലാം ഇന്ത്യന്‍ ഭക്ഷണത്തേക്കാള്‍ ഏറെ മെച്ചമാണെന്നും യുവാവ് എക്‌സിലൂടെ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ എക്‌സ് പോസ്റ്റ് ചേരിതിരിഞ്ഞുള്ള നിരവധി ചേര്‍ച്ചകള്‍ക്ക് വഴിവച്ചു.

കോടിക്കണക്കിന് മനുഷ്യരുടെ ഭക്ഷണശീലത്തെ ഒരു ലജ്ജയുമില്ലാതെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഒരു വിഭാഗം ആളുകള്‍ കമന്റിടുന്നു. ലോകത്തിലെ തന്നെ ഏറ്റവും രുചിയുള്ള ഭക്ഷണങ്ങള്‍ എടുത്താല്‍ അതില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ ഉറപ്പായും ഉണ്ടാകുമെന്നാണ് മറ്റൊരു കമന്റ്. ഒന്നിലും ടേസ്റ്റ് കണ്ടെത്താനാകാത്ത നാവിന് എന്തുകൊടുത്തിട്ടും ഒരു കാര്യവുമില്ലെന്ന് മറ്റ് ചിലര്‍ രൂക്ഷഭാഷയില്‍ തിരിച്ചടിച്ചു. ഇന്ത്യയിലെ ഭക്ഷണം മാത്രമല്ല അത് വിളമ്പുന്നതിന്റേയും നല്‍കുന്നതിന്റേയും ഉണ്ടാക്കുന്നതിന്റേയും സംസ്‌കാരം മഹത്തരമെന്നും ചിലര്‍ കമന്റിലൂടെ പറഞ്ഞു. എന്തായാലും എക്‌സില്‍ ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Related Posts

ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ആണവനിലയം വീണ്ടും ആക്രമിച്ചെന്ന് ഇസ്രയേൽ
  • March 28, 2026

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയിട്ട് ഒരു മാസം. യുദ്ധം അവസാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ 3554 ലക്ഷ്യങ്ങൾ ഇനിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ട്രംപ്. ഇറാൻ മിസൈൽ ശേഖരത്തിന്റെ മൂന്നിൽ ഒന്ന് തകർത്തെന്ന് അമേരിക്കൻ ഇന്റലിജൻസ്. സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണാൻ സാധ്യതകൾ…

Continue reading
‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്
  • March 27, 2026

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയും താനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികളാണെന്നും ട്രംപിനെ ഉദ്ധരിച്ച് ഇന്ത്യയിലെ യുഎസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി