കൃത്രിമ ചൊവ്വയില്‍ കഴിഞ്ഞത് 374 ദിവസം; കാത്തിരുന്ന വിവരങ്ങളുമായി അവര്‍ ‘ഭൂമിയിലേക്ക്’ മടങ്ങിയെത്തി

പച്ചക്കറികള്‍ വളര്‍ത്തി ഭക്ഷിച്ചും ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയച്ചും ഒരു വര്‍ഷത്തിലധികം ഇവര്‍ പ്രത്യേക പാര്‍പ്പിടത്തില്‍ ജീവിച്ചു 

ചൊവ്വാ ദൗത്യങ്ങൾക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു വർഷത്തിലധികം നാസയുടെ പ്രത്യേക പാർപ്പിടത്തിൽ കഴിഞ്ഞ നാല് ഗവേഷകർ പുറത്തെത്തി. ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങൾ കൃത്രിമമായുണ്ടാക്കി 374 ദിവസമാണ് നാല് പേരെ പാർപ്പിച്ചത്. നാസയുടെ പ്രത്യേക പരീക്ഷണം ‘ചാപിയ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. മാർസ് ഡൂൺ ആൽഫ എന്ന പേരും ഈ പരീക്ഷണത്തിനുണ്ട്. 

ഹൂസ്റ്റണിലെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ജോണ്‍സണ്‍ സ്പേസ് സെന്‍ററിലാണ് ചാപിയ പരീക്ഷണം നടന്നുവന്നിരുന്നത്. 1700 ചതുരശ്ര അടി വലിപ്പമുള്ള കൃത്രിമ ചൊവ്വാ ഗ്രഹമാണ് ഇതിനായി നാസയിലെ ശാസ്ത്രജ്ഞരും എഞ്ചനീയര്‍മാരും തയ്യാറാക്കിയത്. കെല്ലി ഹാസ്റ്റണ്‍, അന്‍കാ സെലാരിയൂ, റോസ് ബ്രോക്ക്‌വെല്‍, നേഥന്‍ ജോണ്‍സ് എന്നിവരായിരുന്നു ഈ പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍. 2023 ജൂണിലാണ് നാല്‍വര്‍ സംഘം ചൊവ്വയിലേതിന് സാദൃശ്യമായ പ്രത്യേക പാര്‍പ്പിടത്തിലേക്ക് പ്രവേശിച്ചത്. പ്രത്യേകം തയ്യാറാക്കിയ പാര്‍പ്പിടത്തില്‍ നിന്ന് ഒരു വര്‍ഷത്തെ താമസത്തിന് ശേഷം നാല് ഗവേഷകരും പുറത്തുവരുന്നത് നാസ തല്‍സമയം സംപ്രേഷണം ചെയ്തു. 

ചൊവ്വാ ഗ്രഹത്തിൽ ഒരു വർഷം താമസിക്കുന്നത് മനുഷ്യ ശരീരത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളേക്കുറിച്ച് പഠിക്കുകയായിരുന്നു ഈ പരീക്ഷണത്തിന്‍റെ പ്രധാന ഉദേശ്യം. കൃത്രിമ ചൊവ്വാ ഗ്രഹത്തിലെ താമസക്കാര്‍ ചൊവ്വയിലെ പോലെ നടക്കുകയും പച്ചക്കറികള്‍ വളര്‍ത്തുകയും ചെയ്തിരുന്നു. ചൊവ്വയില്‍ എത്തിയാല്‍ ഭൂമിയുമായി ബന്ധപ്പെടുന്നതില്‍ വരുന്ന കാലതാമസം ഇവര്‍ അനുഭവിച്ചറിഞ്ഞു. ഉപകരണങ്ങൾ പരാജയപ്പെടുന്നതും ഭൂമിയുമായി ബന്ധങ്ങളിൽ തടസങ്ങൾ നേരിടുന്നതടക്കമുള്ള വെല്ലുവിളികളെ കുറിച്ച് സംഘം പഠിച്ചു. പരീക്ഷണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ചൊവ്വയിലേക്ക് ആദ്യ പര്യവേഷകരെ അയക്കുന്നതിന് മുമ്പ് ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ ‘ചാപിയ’ പരീക്ഷണം നല്‍കും എന്നാണ് നാസയുടെ പ്രതീക്ഷ. 

  • Related Posts

    ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ
    • January 8, 2025

    ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. രാവിലെ എട്ട് മണിക്കും എട്ടേമുക്കാലിനും ഇടയിൽ ആകും പരീക്ഷണം. ബെംഗളുരുവിലെ ഇസ്ട്രാക്കിൽ വച്ചാകും ഡോക്കിങ് പരീക്ഷണം നിയന്ത്രിക്കുക. ഇന്നലെ നടത്താനിരുന്ന ഡോക്കിങ് പരീക്ഷണം പേടകങ്ങൾ കൃത്യമായ അകലത്തിൽ…

    Continue reading
    അടിമുടി സംശയം; ചൈനീസ് സാങ്കേതികവിദ്യയുള്ള കാറുകള്‍ നിരോധിക്കുമെന്ന് യുഎസ്, തിരിച്ചടിച്ച് ചൈന
    • September 25, 2024

    അമേരിക്കൻ കാറുകളിൽ നിലവിൽ ചൈനീസ് അല്ലെങ്കിൽ റഷ്യ നിർമ്മിത സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം കുറവാണ് ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് നിരോധിക്കാനുള്ള തീരുമാനവുമായി യുഎസ്. ഓട്ടോണമസ് ഡ്രൈവിംഗിനും കാറുകളെ മറ്റ് നെറ്റ്‌വർക്കുകളുമായി…

    Continue reading

    You Missed

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്