ഐഫോണ്‍ 15 വാങ്ങാന്‍ ഇതാണ് ടൈം; വമ്പന്‍ ഓഫര്‍, ബാങ്ക് ഡിസ്‌‌കൗണ്ടും ലഭ്യം

ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഐഫോണ്‍ 15 128 ജിബി വേരിയന്‍റിന് 6.1 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്

ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് ആപ്പിള്‍ പ്രേമികള്‍. ഇതിന് മുമ്പ് ഐഫോണ്‍ 15 വാങ്ങാന്‍ മോഹമുള്ളവര്‍ക്കായി വമ്പിച്ച ഓഫറാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഐഫോണ്‍ 15ന്‍റെ 128 ജിബി വേരിയന്‍റിന് 79,600 രൂപയാണ് ആമസോണിലെ യഥാര്‍ഥ വില. എന്നാല്‍ 11 ശതമാനം വിലക്കിഴിവില്‍ 70,900 രൂപയേ ഈ ഫോണിന് ഇപ്പോഴുള്ളൂ. 11 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. എസ്‌ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നീല കറുപ്പ്, പിങ്ക്, പച്ച നിറങ്ങളില്‍ ഐഫോണ്‍ 15ന്‍റെ 128 ജിബി വേരിയന്‍റ് ലഭ്യമാണ്. അതേസമയം 89,600 രൂപ യഥാര്‍ഥ വിലയുള്ള 256 ജിബി വേരിയന്‍റിന് ഇപ്പോള്‍ ആമസോണില്‍ 80,900 രൂപയേയുള്ളൂ. 10 ശതമാനം കിഴിവാണ് ഈ വേരിയന്‍റിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനും 4000 രൂപ ഫ്ലാറ്റ് ഓഫറുണ്ട്. 

ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഐഫോണ്‍ 15 128 ജിബി വേരിയന്‍റിന് 6.1 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്. 2x ടെലിഫോട്ടോയോടെ 48 എംപിയുടേതാണ് പ്രധാന ക്യാമറ. സൂപ്പര്‍-ഹൈ റെസലൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് സഹായകമാകും. 12 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 20 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക്, 16 മണിക്കൂര്‍ വരെ ഓഡിയോ പ്ലേബാക്ക്, സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലെ, ഫേസ് ഐസി, എ16 ചിപ്പ്, ഐപി 68 റേറ്റിംഗ് എന്നിവയും ഐഫോണ്‍ 15ന്‍റെ പ്രത്യേകതകളാണ്. 

ഐഫോണ്‍ 16 സിരീസ് ഈ സെപ്റ്റംബര്‍ മാസം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസിലെ മോഡലുകള്‍. ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളില്‍ മുന്‍ മോഡലുകളെ അപേക്ഷിച്ച് വലിയ ഡിസ്‌പ്ലെയാണ് വരിക എന്നാണ് റിപ്പോര്‍ട്ട്

  • Related Posts

    ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍
    • April 24, 2025

    കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍ കൂടി പുതിയ താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ പ്ലാനുകള്‍ നിരക്കുവര്‍ധനയില്ലാതെ നിലനിര്‍ത്തുകയും രണ്ടു പ്ലാനുകളില്‍ ഡാറ്റാ ലിമിറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു.…

    Continue reading
    പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും
    • April 24, 2025

    കൗമാരക്കാരിലെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ പുതിയ നീക്കങ്ങളുമായി കമ്പനി .ഇനി മുതൽ തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങിയാൽ അപ്പോൾ പിടി വീഴും.18 വയസിന് താഴെയുള്ളവർ പ്രായത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ തെറ്റായി നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം