തൃശൂരിൽ കാട്ടാന ആക്രമണത്തിൽ 70കാരന് ദാരുണാന്ത്യം
  • December 8, 2025

തൃശൂരിൽ കാട്ടാനയാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര ചായപ്പൻകുഴി സ്വദേശി സുബ്രൻ ആണ് മരിച്ചത്. ചായ കുടിക്കാനായി ജം​ഗ്ഷനിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന അടക്കമുള്ള കാട്ടാനകളാണ് ഇവി തമ്പടിച്ചിരുന്നത്. സുബ്രനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വനം…

Continue reading
നീലഗിരിയിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു
  • July 22, 2025

നീലഗിരി പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ ആണ് മരിച്ചത്. 58 വയസായിരുന്നു. വീട്ടുമുറ്റത്ത് വച്ചാണ് രാവിലെ കാട്ടാന ആക്രമിച്ചത്.

Continue reading
കോന്നിയിൽ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്.
  • July 1, 2025

പത്തനംതിട്ട കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ…

Continue reading
വാരിയെല്ലിനും, നട്ടെല്ലിനും പൊട്ടൽ; മരണകാരണം ആന്തരിക രക്തസ്രാവം; കാട്ടാനയാക്രമണത്തിൽ
  • June 19, 2025

പാലക്കാട് പുതുപ്പരിയാരത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരൻ്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. കാട്ടാന ആക്രമണത്തിൽ കുമാരന്റെ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നടപടികൾ…

Continue reading
കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു
  • June 19, 2025

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു കാട്ടാന ആക്രമിച്ചത്. വനത്തോട് ചേർന്നുള്ള പ്രദേശത്താണ് കുമാരൻ താമസിക്കുന്നത്. അഞ്ചു മണിയോടെയാണ് നാട്ടുകാർ സംഭവം…

Continue reading
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു; മരിച്ചത് ചീരക്കടവ് സ്വദേശി മല്ലന്‍
  • May 31, 2025

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരുക്കേറ്റു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതായാന്ന് വിവരം. ചീരക്കടവിലെ വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത്പശുവിനെ മേയ്ക്കാന്‍ വീട്ടില്‍…

Continue reading
വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ ആദിവാസിയെ ചവിട്ടിക്കൊന്നു
  • February 19, 2025

തൃശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു മരണം. പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരനാണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന പ്രഭാകരനെ കുത്തുകയായിരുന്നു. ഉൾവനത്തിലാണ് കാട്ടാനയുടെ ആക്രമണം…

Continue reading
ഇടുക്കി കാട്ടാന ആക്രമണം; സോഫിയയുടെ പോസ്റ്റ്മോർട്ടം ഇന്ന്; കുടുംബത്തിന്‌ ധനസഹായം നൽകും
  • February 11, 2025

ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. മുണ്ടക്കയം വരിക്കാനി ജുമാമസ്ജിദിലാണ് കബറടക്കം. സോഫിയയുടെ കുടുംബത്തിന്…

Continue reading
നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മാനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല
  • February 11, 2025

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മാനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ…

Continue reading
വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണം; പിടികൂടി എറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
  • February 11, 2025

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.…

Continue reading