‘പണമില്ലെന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും പഠന യാത്രയിൽ നിന്ന് ഒഴിവാക്കരുത്’; മന്ത്രി വി ശിവൻകുട്ടി
പണമില്ലെന്ന കാരണത്താൽ സ്കൂളിലെ ഒരു വിദ്യാർത്ഥിയെ പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂൾ പഠനയാത്രകൾ വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്.…