തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം
  • December 2, 2025

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം. രാജ്യസഭയും ലോക്‌സഭയും തടസപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എസ്‌ഐആര്‍ വിഷയത്തില്‍ പാര്‍ലമെന്റിനു പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. സഭ…

Continue reading
പാർലമെൻറ്റ് വർഷകാല സമ്മേളനം സമാപിച്ചു
  • August 21, 2025

പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു. ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബില്ല് രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ബില്ലിൽ ചർച്ച ആരംഭിച്ചെങ്കിലും, വോട്ട് കൊള്ള ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചർച്ച വെട്ടിച്ചുരുക്കി ബില്ല് പാസാക്കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട കസ്റ്റഡിയിൽ…

Continue reading
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകും
  • August 5, 2025

പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകാൻ സാധ്യത. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം പാർലമെന്റിലും പുറത്തും കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുൽ ഗാന്ധി ഇന്ന് ബംഗളൂരുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം…

Continue reading
ഓപ്പറേഷൻ സിന്ദൂർ; പാർലമെന്റിൽ‌ ഇന്നും ചർച്ച; പ്രധാനമന്ത്രി നിലപാട് വിശദീകരിക്കുമെന്ന് സൂചന
  • July 29, 2025

ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ഭരണ -പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്ക് പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് സാക്ഷ്യം വഹിക്കും. ഇന്നലെ ലോക്സഭയിൽ നടന്ന ചർച്ചയിൽ ഇന്ത്യ പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും,…

Continue reading
ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്
  • December 20, 2024

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടത്തിനു കാരണം മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ തകരാന്‍ കാരണം പൈലറ്റിന്റെ പിഴവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൊവാഴ്ച ലോക്സഭയില്‍ സമര്‍പ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.…

Continue reading
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം
  • December 20, 2024

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ പാര്‍ലമെന്റ് കവാടത്തില്‍ ഭരണ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ കയ്യങ്കളിയുടെ പശ്ചാത്തലത്തില്‍ ഇരു സഭകളും പ്രക്ഷുബ്ദകുമെന്ന് ഉറപ്പാണ്. ഡോക്ടര്‍ ബി ആര്‍ അംബേദ്കറിനെതിരായ വിവാദപരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍…

Continue reading
അംബേദ്കര്‍ പരാമര്‍ശം; ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം, ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കയ്യാങ്കളി
  • December 19, 2024

ബിആർ അംബേദ്ക്കറുടെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. പിടിച്ചുതള്ളിയെന്നും മർദ്ദിച്ചെന്നും ആരോപിച്ച് ഇരുവിഭാഗവും രംഗത്തെത്തി. ബിജെപി അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുതള്ളിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുൽ ഗാന്ധി തള്ളിയിട്ട എംപി ദേഹത്തേക്ക് വീണ് തനിക്ക് പരുക്കേറ്റെന്ന് ഒഡീഷയിൽ…

Continue reading
‘ഭാവിയില്‍ ഒരു രാജ്യം ഒരു പാര്‍ട്ടി കൊണ്ടുവരാനുള്ള നീക്കം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം
  • December 17, 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ പ്രതിഷേധവുമായി പ്രതിപക്ഷം. ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കത്തു നല്‍കി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് കത്ത് നല്‍കിയത്. അതേസമയം, ലോക്‌സഭയിലെ…

Continue reading
പാർലമെന്റ് നാലാം ദിനവും പ്രക്ഷബുബ്ധം; ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു
  • November 29, 2024

അദാനി കോഴ അടക്കമുള്ള വിഷയങ്ങളിൽ പാർലമെന്റ് നാലാംദിനവും പ്രക്ഷബുബ്ധം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു. പ്രതിപക്ഷനടപടിയെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ രൂക്ഷമായി വിമർശിച്ചു. അദാനി വിഷയത്തിൽ നിയമനിർമ്മാണ നടപടികളിലേക്ക് കടക്കാൻ കഴിയാതെ സ്തംഭിചിരിക്കുകയാണ് പാർലമെന്റ്. മണിപ്പൂർ-…

Continue reading