വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകര്‍ത്ത് വിജയത്തുടക്കമിട്ട് ഇന്ത്യ; ജയം 7 വിക്കറ്റിന്

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ വനിതകളെ തുടക്കത്തിലെ ഇന്ത്യ പ്രതിരോധത്തിലാക്കിയിരുന്നു.

വനിതാ ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിജയത്തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 19.2 ഓവറില്‍ 108 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യൻ വനിതകള്‍ 109 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 31 പന്തില്‍ 45 റണ്‍സെടുത്ത് സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.29  പന്തില്‍ 40 റണ്‍സടിച്ച ഷഫാലി വര്‍മയുടെ പ്രകടനവും ഇന്ത്യൻ ജയം അനായാസമാക്കി. സ്കോര്‍ പാകിസ്ഥാന്‍ 19.2 ഓവറില്‍ 108, ഇന്ത്യ 14.1 ഓവറില്‍ 109-3.

പാകിസ്ഥാന്‍ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ഷഫാലിയും മന്ദാനയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സടിച്ചുകൂട്ടിയതോടെ പാകിസ്ഥാന്‍റെ പ്രതീക്ഷ മങ്ങി. പവര്‍പ്ലേക്ക് ശേഷം തകര്‍ത്തടിച്ച മന്ദാന എട്ടാം ഓവറില്‍ ടുബ ഹസന്‍റെ ഓവറില്‍ അഞ്ച് ബൗണ്ടറിയടക്കം 21 റണ്‍സ് നേടി ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചു. 31 പന്തില്‍ മന്ദാന 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിജയത്തിനരികെ 29 പന്തില്‍ ഷഫാലി 40 റണ്‍സെടുത്ത് മടങ്ങി. വിജയത്തിനരികെ ഹേമലതയുടെ(14) വിക്കറ്റ് കൂടി നഷ്ടമായെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(5*) ജെമീമ റോഡ്രിഗസും(3*) ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ വനിതകളെ തുടക്കത്തിലെ ഇന്ത്യ പ്രതിരോധത്തിലാക്കിയിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഗുല്‍ ഫെറോസയെ(5) വീഴ്ത്തിയ പൂജ വസ്ട്രക്കര്‍ പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറില്‍ തന്നെ പൂജ മുനീബ അലിയെ(11) കൂടി മടക്കി പാകിസ്ഥാനെ പൂര്‍ണമായും ബാക് ഫൂട്ടിലാക്കി. സിദ്ര അമീന്‍(25) പൊരുതി നിന്നെങ്കിലും അലിയ റിയാസിനെ(6)ശ്രേയങ്ക പാട്ടീലും ക്യാപ്റ്റന്‍ നിദാ ദറിനെ(8) ദീപ്തി ശര്‍മയും പുറത്താക്കിയതോടെ പാകിസ്ഥാന്‍ 51-4ലേക്ക് കൂപ്പുകുത്തി.

പിന്നാലെ പൊരുതി നോക്കിയ അമീനെ രേണുക സിംഗ് മടക്കി. ടുബ ഹസനും(22) ഫാത്തിമ സനയും(16 പന്തില്‍ 22*) ചേര്‍ന്നാണ് പാകിസ്ഥാനെ 100 കടത്തിയത്. ഇന്ത്യക്കായി ദീപ്തി ശര്‍മ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പൂജ വസ്ട്രാക്കറും രേണുക സിംഗും ശ്രേയങ്ക പാട്ടീലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മലയാളി താരങ്ങളായ ആശാ ശോഭനയ്ക്കും സജന സജീവനും ഇന്ന് പാകിസ്ഥാനെതിരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഞായറാഴ്ച യു എ ഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്തെ ആദ്യ മത്സരത്തില്‍ നേപ്പാള്‍ വനിതകള്‍ യു എ ഇയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

  • Related Posts

    ഐ ലീഗ്; വിജയക്കുതിപ്പ് തുടരാൻ ഗോകുലം എഫ്‌സി ഇന്നിറങ്ങും, എതിരാളി നാംധാരി എഫ്‌സി
    • January 17, 2025

    ഐ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. രാത്രി 7 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ നാംധാരി എഫ്‌സിയാണ് എതിരാളികൾ. ഗോകുലം കേരള എഫ്‌സി ഇപ്പോൾ വിജപാതയിലാണ്. ഒടുവിൽ കളിച്ച രണ്ട് എവേ…

    Continue reading
    മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
    • January 15, 2025

    ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി