പെണ്‍സുഹൃത്തുമായുള്ള വിവാഹത്തെ വല്യച്ഛന്‍ എതിര്‍ത്തു;കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്

എറണാകുളം അയ്യപ്പന്‍കാവില്‍ പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. കുടുംബ തര്‍ക്കമാണ് കാരണമെന്നാണ് സൂചന. സംഭവത്തില്‍ 32 വയസുകാരനായ അഭിജിത്ത് പിടിയിലായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

പെണ്‍സുഹൃത്തുമായുള്ള വിവാഹത്തെ വല്യച്ഛന്‍ എതിര്‍ത്തതാണ് യുവാവിനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വല്യച്ഛന്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ പട്ടാപ്പകല്‍ അത്യാവശ്യം തിരക്കുള്ള റോഡില്‍ വച്ച് അഭിജിത്ത് അദ്ദേഹത്തെ കാര്‍ കൊണ്ടുവന്ന് പിന്നില്‍ ഇടിക്കുകയായിരുന്നു. വലിയ ആഘാതത്തോടെയാണ് യുവാവ് കാര്‍ ഇടിപ്പിക്കുന്നത്. ഇതോടെ മധ്യവയസ്‌കന്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീഴുന്നതും വിഡിയോയില്‍ കാണാം. വിവാഹ മോചിതയായ പെണ്‍സുഹൃത്തിനെ കല്യാണം കഴിക്കണമെന്ന ആഗ്രഹം അഭിജിത്ത് വീട്ടില്‍ പറഞ്ഞെങ്കിലും വല്യച്ഛന്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തുകയായിരുന്നു.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വല്യച്ഛന്‍ കടയിലേക്ക് പോകുന്നത് ശ്രദ്ധാ പൂര്‍വം നിരീക്ഷിച്ചുകൊണ്ടിരുന്ന പ്രതി കാറെടുത്ത് പിന്നാലെ പോകുകയായിരുന്നു. ഭയപ്പെടുത്തുക മാത്രമായിരുന്നില്ല വല്യച്ഛനെ കൊലപ്പെടുത്തുക തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. പരുക്കേറ്റ മധ്യവയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്‌തെന്നാണ് വിവരം.

Related Posts

തുലാവര്‍ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
  • October 16, 2026

തിരുവനന്തപുരം: തുലാവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിലും ശക്തമായ കാറ്റിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. (kerala rains yellow alert in all districts) രാവിലെ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്…

Continue reading
മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ
  • October 16, 2026

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ എക്‌സൈസ്.സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ബാറില്‍ മാത്രം മദ്യം കഴിക്കാന്‍ ചെലവിട്ടത് 4,396 രൂപയാണ്. സുഹൈലിന്റെ…

Continue reading

You Missed

ശ്രദ്ധിച്ച് കഴിച്ചാല്‍ ഒത്തിരിപ്പേര്‍ക്ക് ഒരുപാട് നാള്‍ കഴിക്കാം; ഇന്ന് ലോക ഭക്ഷ്യദിനം

ശ്രദ്ധിച്ച് കഴിച്ചാല്‍ ഒത്തിരിപ്പേര്‍ക്ക് ഒരുപാട് നാള്‍ കഴിക്കാം; ഇന്ന് ലോക ഭക്ഷ്യദിനം

തുലാവര്‍ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തുലാവര്‍ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്