യുഎസിനെ 10 വിക്കറ്റിന് തകർത്ത് ഇം​ഗ്ലണ്ട്  സെമിയിൽ

ടി 20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ അമേരിക്കയെ 10 വിക്കറ്റിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. ഈ ടൂർണമെന്റിൽ സെമിയിൽ കയറുന്ന ആദ്യ ടീമാണ് ഇം​ഗ്ലണ്ട്.  ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇം​ഗ്ലണ്ടിന് വിജയം അനിവാര്യമായിരുന്നു. അവസരത്തിനൊത്തുയർന്ന ബൗളർമാരും ക്യാപ്റ്റൻ ജോസ് ബട്ട്ലറുമാണ് വിജയം എളുപ്പമാക്കിയത്. 38 പന്തിൽ ഏഴ് സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ ബട്ട്ലർ 83 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫിൽ സാൾട്ട് 21 പന്തിൽ 25 റൺസെടുത്ത് പുറത്താകാതെ നിന്നു. വെറും 9.4 ഓവറിൽ യുഎസ് ഉയർത്തിയ 115 റൺസ് ഇം​ഗ്ലണ്ട് മറി കടന്നു. യുഎസ് സ്പിന്നർ ഹർമീത് സിങ്ങിനെ ജോസ് ബട്ട്ലർ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎസിനെ 2.5 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ക്രിസ് ജോർദാനാണ് തകർത്തത്. ഹാട്രിക് വിക്കറ്റ് നേട്ടമുൾപ്പെടെയാണ് ജോർദാന്റെ പ്രകടനം. ആദിൽ റാഷിദ്, സാം കുറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. റീസ് ടോപ്ലെയും ലിവിങ്സ്റ്റണും ഓരോ വിക്കറ്റ് നേടി. 30 റൺസെടുത്ത നിതീഷ് കുമാർ, 29 റൺസെടുത്ത കൊറി ആൻഡേഴ്സൺ, 21 റൺസെടുത്ത ഹർമീത് സിങ് എന്നിവർ മാത്രമാണ് അമേരിക്കൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്.  

Related Posts

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
  • December 5, 2025

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം