ഗയാന പിച്ച് ഇന്ത്യയെ സഹായിക്കാനായി ഒരുക്കിയതെന്ന് മൈക്കല്‍ വോണ്‍, വായടപ്പിച്ച് ഹര്‍ഭജന്‍

ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിന് വേദിയായ ഗയാനയിലെ പിച്ച് ഇന്ത്യയെ സഹായിക്കാന്‍ വേണ്ടി തയാറാക്കിയതാണെന്ന മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്‍റെ ആരോപണത്തിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലില്‍ എത്തിയതിന് പിന്നാലെയാണ് വോണ്‍ ഗയാനയിലെ പിച്ച് ഇന്ത്യയെ സഹായിക്കുന്നതാണെന്ന് എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയത്.

ഇന്ത്യ ഫൈനലിലെത്തിയത് അര്‍ഹിച്ച വിജയം തന്നെയാണ്. ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ടീമാണ് ഫൈനലിലെത്തിയത്. ഗയാനയിലെ സ്ലോ പിച്ച് ഇന്ത്യക്ക് അനുയോജ്യമായായിരുന്നു. ഈ പിച്ചില്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടുമെന്ന് വ്യക്തമായിരുന്നു. കാരണം, സ്ലോ പിച്ചില്‍ ഇന്ത്യ മികവ് കാട്ടുമെന്ന് ഉറപ്പായിരുന്നുവെന്ന് വോണ്‍ പറഞ്ഞു. എന്നാല്‍ കരച്ചില്‍ നിര്‍ത്തൂവെന്നും ഐസിസി ഇന്ത്യയെ ഗയാനയില്‍ കളിപ്പിച്ചതല്ലെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് സെമി കളിച്ചിരുന്നതെങ്കില്‍ ഉറപ്പായും ഫൈനലില്‍ എത്തുമായിരുന്നുവെന്ന് വോണ്‍ ആവർത്തിച്ചു. ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ സെമി കളിക്കാന്‍ കഴിയുമായിരുന്നു. അവിടെ കളിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് ഫൈനലിലെത്തുമായിരുന്നുവെന്നും മൈക്കല്‍ വോണ്‍ ആരാധകന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

എന്നാല്‍ വോണിന്‍റെ പ്രസ്താവനക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഹര്‍ഭജൻ സിംഗും രംഗത്തെത്തി. ഗയാനയിലെ പിച്ച് ഇന്ത്യക്ക് മാത്രമായിട്ട് എങ്ങനെയാണ് അനുകൂലമാകുക. രണ്ട് ടീമും ഒരേ പിച്ചില്‍ അല്ലെ കളിച്ചത്. ടോസ് നേടിയതിന്‍റെ മുന്‍തൂക്കവും ഇംഗ്ലണ്ടിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്താതെ ഇംഗ്ലണ്ടിനെ എല്ലാ മേഖലയിലും ഇന്ത്യ തൂത്തുവാരിയെന്ന് അംഗീകരിക്കാന്‍ പഠിക്കു. ആ വസ്തുത അംഗീകരിച്ച് മുന്നോട്ടു പോകു. അല്ലാതെ ഇത്തരം വങ്കത്തരങ്ങള്‍ വിളിച്ചു പറയുകയല്ല വേണ്ടത്. മണ്ടത്തരം വിളിച്ചു പറയുന്നത് നിര്‍ത്തിയിട്ട് സാമാന്യബുദ്ധിയോടെ സംസാരിക്കുവെന്നും വോണിനോട് ഹര്‍ഭജന്‍ പറഞ്ഞു.

Related Posts

കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും
  • March 28, 2026

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിഎ അംഗീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിൽ…

Continue reading
അന്നത്തെ തന്റെ 450 കോടി നിക്ഷേപത്തെ ചിലര്‍ പരിഹസിച്ചിരുന്നുവെന്ന് വിജയ് മല്യ; ഇന്ന് അവരെ നോക്കി മന്ദഹസിക്കുകയാണ് മല്യ
  • March 26, 2026

2008-ല്‍ വെറും 450 കോടി രൂപക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയ വിജയ് മല്യയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുമാണ് ഇന്ന് ബിസിനസ് ലോകത്തെ ചര്‍ച്ച. ആര്‍സിബിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യവത്തായ ഫ്രാഞ്ചൈസിയായി വിശേഷിപ്പിക്കുകയാണ് പലരും. ടൈംസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി