സീസണിലെ ഏറ്റവും മികച്ച സമയവുമായി ‘മലയാളിപ്പട’; 4×400 മീറ്റര്‍ പുരുഷ റിലേയില്‍ എന്നിട്ടും ഫൈനലിലെത്തിയില്ല

രണ്ടാം ഹിറ്റ്‌സില്‍ നിന്ന് ഫ്രാന്‍സ്, നൈജീരിയ, ബെല്‍ജിയം ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്

പാരിസ് ഒളിംപിക്‌സില്‍ പുരുഷന്‍മാരുടെ 4×400 മീറ്റര്‍ റിലേയില്‍ മലയാളികള്‍ അടങ്ങിയ ഇന്ത്യന്‍ ടീം ഫൈനലിലെത്താതെ പുറത്ത്. ഹീറ്റ്‌സില്‍ 3:00.58 സമയത്ത് ഓട്ടം പൂര്‍ത്തിയാക്കിയ ഇന്ത്യ അഞ്ചാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്‌തത്. അമോജ് ജേക്കബ്, രാജേഷ് രമേശ്, മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്‌മല്‍ വാരിയത്തൊടി എന്നിവരാണ് മത്സരിച്ചത്. സീസണില്‍ തങ്ങളുടെ ഏറ്റവും മികച്ച സമയമാണ് ഇന്ത്യയുടെ നാല്‍വര്‍ സംഘം കുറിച്ചതെങ്കിലും ഇത് ഫൈനല്‍ യോഗ്യതയ്ക്ക് തികയാതെ വന്നു. 

രണ്ടാം ഹിറ്റ്‌സില്‍ നിന്ന് ഫ്രാന്‍സ്, നൈജീരിയ, ബെല്‍ജിയം ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫ്രാന്‍സ് (2:59.53), നൈജീരിയ (2:59.81), ബെല്‍ജിയം (2:59.84) എന്നിങ്ങനെ സമയത്തിലാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌തത്. 3:00.26 മിനുറ്റില്‍ ഓടിയെത്തിയ ഇറ്റലിയായിരുന്നു നാലാമത്.  

അതേസമയം വനിതകളുടെ 4×400 മീറ്റര്‍ റിലേയില്‍ ഹീറ്റ്‌സ് രണ്ടില്‍ ഇന്ത്യ എട്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്‌തത്. 3:32.51 സമയത്തിലാണ് ജ്യോതിക ശ്രീ ഡാണ്ടി, പൂവമ്മ രാജു, വിത്യ രാംരാജ്, ശുഭ വെങ്കടേശന്‍ എന്നിവരുള്‍പ്പെട്ട സംഘം ഓട്ടം പൂര്‍ത്തിയാക്കിയത്. ജമൈക്ക (3:24.92), നെതര്‍ലന്‍ഡ്‌സ് (3:25.03), അയര്‍ലന്‍ഡ് (3:25.05), കാനഡ (3:25.77) എന്നീ ടീമുകള്‍ ഫൈനലിലേക്ക് യോഗ്യരായി. 

  • Related Posts

    സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
    • December 8, 2025

    ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

    Continue reading
    വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
    • December 5, 2025

    ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം