ടീം തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക സമീപനം സ്വീകരിച്ചെന്ന വിമർശനം ഫുൾട്ടൻ തള്ളി.പരിചയസമ്പന്നരായ കളിക്കാർ ടീമിലുണ്ടെങ്കിലേ വലിയ ടൂർണമെന്റുകൾ വിജയിക്കാനാവു.
ചെന്നൈ: ഒളിംപിക്സിനുശേഷം വിരമിക്കുന്ന മലയാളി ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിന്റെ അടുത്ത റോൾ ഒളിംപിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ ഹോക്കി പരിശീലകന് ക്രെയ്ഗ് ഫുള്‍ട്ടൻ. ശ്രീജേഷിന്റെ കരിയറിലെ ഏറ്റവും മികച്ച ടൂർണമെന്റ് പാരീസിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫുള്‍ട്ടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ടീം തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക സമീപനം സ്വീകരിച്ചെന്ന വിമർശനം ഫുൾട്ടൻ തള്ളി.പരിചയസമ്പന്നരായ കളിക്കാർ ടീമിലുണ്ടെങ്കിലേ വലിയ ടൂർണമെന്റുകൾ വിജയിക്കാനാകൂവെന്നും ബെൽജിയം ചാംപ്യന്മാരാകുന്നത് എങ്ങനെയെന്ന് നോക്കൂവെന്നും ഫുൾട്ടൻ പറഞ്ഞു. ഞാന്‍ വന്നിട്ട് 13 മാസമേ ആയുള്ളു. നാലുവര്‍ഷം കഴിയട്ടെ എന്നിട്ട് പറയാം. എന്തായാലും ഇന്ത്യക്ക് അഭിമാനകരമായ നേട്ടം പാരീസിലുണ്ടാകും. അതിന് ഇന്ത്യൻ ആരാധകരുടെ പിന്തുണ വേണമെന്നും ഫുള്‍ട്ടൻ അഭ്യര്‍ത്ഥിച്ചു. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്റെ സഹപരിശീലകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

2020ലെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് 2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും സ്വര്‍ണം നേടിയ ഇന്ത്യൻ ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. 2021ല്‍ രാജ്യം പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന സമ്മാനിച്ച് ശ്രീജേഷിനെ ആദരിച്ചിരുന്നു.