യൂറോയില്‍ ജര്‍മ്മനിക്ക് രണ്ടാം ജയം; ഹംഗറിയെ തോല്‍പ്പിച്ചത് രണ്ട് ഗോളുകള്‍ക്ക്യൂറോ കപ്പില്‍ ആതിഥേയയരായ ജര്‍മ്മനിക്ക് രണ്ടാം ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹംഗറിയെയാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്. കളിയുടെ 22-ാം മിനിറ്റില്‍ ജമാല്‍ മൂസിയാലയും 67-ാം മിനിറ്റില്‍ ഗുണ്ടുകാനുമാണ് ജര്‍മ്മനിയുടെ ഗോളുകള്‍ നേടിയത്. കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ ജര്‍മ്മനി മത്സരഫലവും അവര്‍ക്ക് അനുകൂലമാക്കി മാറ്റി. പതിവ് രീതിയില്‍ നിന്നു മാറി അതിവേഗ മുന്നേറ്റങ്ങള്‍ ഇല്ലാതെ ജാഗ്രതയോടെയാണ് ജര്‍മ്മനിയുടെ നീക്കങ്ങള്‍ നടത്തിയത്. രണ്ടാം ജയത്തോടെ ഗ്രൂപ്പില്‍ അവര്‍ ഒന്നാം സ്ഥാനത്താണ്. സ്വിറ്റ്‌സര്‍ലാന്‍ഡ് ആണ് രണ്ടാമത്.
കളിയില്‍ ഉടനീളം ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കിമാറ്റാന്‍ സാധിക്കാത്തത് ഹംഗറിക്ക് തിരിച്ചടിയായി. 2016-ല്‍ ഓസ്ട്രിയക്കെതിരേ 2-0ന് ജയിച്ച ശേഷം പിന്നീട് ഇതുവരെ ഹംഗറിക്ക് യൂറോ കപ്പില്‍ ഒരു ജയം പോലും നേടാന്‍ സാധിച്ചിട്ടില്ല.