ഇനി ഫൈനലിസിമ! മെസിയെ കാത്ത് യമാല്‍; മത്സരം നടക്കുന്ന സമയത്തെ കുറിച്ച് ഏകദേശ ധാരണയായി

മെസിക്കിത് വെറുമൊരു മത്സരമായിരിക്കാം. പക്ഷേ, ലാമിന്‍ യമാലിന് ഫൈനലിസിമ തന്റെ ആഗ്രഹ പൂര്‍ത്തികരണമാകും.

യൂറോപ്പില്‍ സ്‌പെയ്ന്‍, ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്റീന. ഇനി ആരാധകര്‍ കാത്തിരിക്കുന്നത് സ്‌പെയിനും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമയ്ക്കായാണ്. മെസിയും യുവതാരം ലാമിന്‍ യമാലും മുഖാമുഖം വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ലോകം. ഒരു വര്‍ഷത്തിനപ്പുറം ലോകഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയ്‌നും നേര്‍ക്കുനേരെത്തും. രണ്ട് ടീമുകള്‍ക്കുപരി രണ്ട് താരങ്ങളെയാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. ലിയോണല്‍ മെസിയും ലാമിന്‍ യമാലും. 

മെസിക്കിത് വെറുമൊരു മത്സരമായിരിക്കാം. പക്ഷേ, ലാമിന്‍ യമാലിന് ഫൈനലിസിമ തന്റെ ആഗ്രഹ പൂര്‍ത്തികരണമാകും. ഒരിക്കലെങ്കിലും മെസിക്കൊപ്പം പന്തുതട്ടണമെന്ന് ആഗ്രഹം പലതവണ പ്രകടിപ്പിച്ചിട്ടുണ്ട് യമാല്‍. തന്റെ ആരാധ്യനായകനെ വലിയൊരു വേദിയില്‍ എതിരാളിയായി ലഭിക്കുന്നതിന്റെ സന്തോഷത്തിലാകും യമാല്‍ ഫൈനലിസിമയ്ക്ക് ബൂട്ട് കെട്ടുക. വര്‍ഷങ്ങള്‍ക്ക് മുന്പ് കുഞ്ഞ് ലാമിനെ കയ്യിലെടുത്ത് നില്‍ക്കുന്ന മെസിയുടെ ചിത്രം അടുത്തിടെ വൈറലായിരുന്നു. കാലങ്ങള്‍ക്കിപ്പുറം ഇരവുരും ലോകവേദിയിലെ വലിയൊരു മത്സരത്തില്‍ ഏറ്റുമുട്ടുകയാണ്.

Related Posts

വിക്കറ്റ് ഉറപ്പിച്ച് നല്‍കിയ റിവ്യൂ പാളി; ദിഗ്‌വേശ് രതിയെ അടിക്കാനോങ്ങി ഋഷഭ് പന്ത്
  • April 23, 2025

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലെ മത്സരങ്ങള്‍ക്കിടെയുണ്ടാകുന്ന രസകരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വൈറലാക്കാറുണ്ട്. അതുപോലെയുള്ള മറ്റൊരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മില്‍ നടന്ന മത്സരത്തില്‍ എല്‍എസ്ജി സ്പിന്നര്‍ ദിഗ്വേശ് രതി…

Continue reading
ഐപിഎല്ലിൽ ചെന്നൈക്ക് ഇന്ന് നിർണായക ദിനം; തലവേദനയായി ബാറ്റ്‌സ്മാൻമാരുടെ ഫോം ഇല്ലായ്മയും മെല്ലെപ്പോക്കും
  • April 16, 2025

ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ലക്നൗ മത്സരം നടക്കുമ്പോൾ ആരാധകർ വളരെ ആവേശത്തിലാണ്. മഹേന്ദ്ര സിംഗ് ധോണിയും യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും നേർക്കുന്നേർ വരുമ്പോൾ ആര് ജയിക്കുമെന്ന ആവേശത്തിലാണ് ആരാധകർ. ആറു മത്സരത്തിൽ ഒരു വിജയം മാത്രമുള്ള ചെന്നൈയ്ക്ക് ഇന്ന്…

Continue reading

You Missed

‘രാജ്യത്തോടുള്ള എന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ട്’; നീരജ് ചോപ്ര

‘രാജ്യത്തോടുള്ള എന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ട്’; നീരജ് ചോപ്ര

ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ

ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ

അജു വർഗീസ് ചിത്രം ‘പടക്കുതിര’ ട്രെയിലർ പുറത്ത്

അജു വർഗീസ് ചിത്രം ‘പടക്കുതിര’ ട്രെയിലർ പുറത്ത്