രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ മെസി ഈ കോപ്പയിലെ ആദ്യ ഗോള്‍ കണ്ടെത്തി. 51-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍.
നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് അര്‍ജന്റീന ഫൈനലില്‍ കടന്നത്. ജൂലിയന്‍ അല്‍വാരസ്, ലിയോണല്‍ മെസി എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ഇരുപാതികളിലുമായിരുന്നു ഗോളുകള്‍. മത്സരത്തില്‍ ലോക ചാംപ്യന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കാനഡയ്ക്ക് സാധിച്ചിരുന്നു. പലപ്പോഴും പന്തുമായി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെത്തിയ കാനഡയ്ക്ക് പന്ത് ഗോള്‍വര മടത്താന്‍ മാത്രം സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിനും അര്‍ജന്റീന തന്നെയായിരുന്നു മുന്നില്‍.
കാനഡയുടെ നീക്കങ്ങളോട് കൂടിയാണ് മത്സരം ചൂടുപിടിക്കുന്നത്. നാലാം മിനിറ്റില്‍ അവരുടെ കോര്‍ണര്‍ക്ക് കിക്ക് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കയ്യിലൊതുക്കി. അഞ്ചാം മിനിറ്റില്‍ കാനേഡിയന്‍ താരം ഷാഫെല്‍ബര്‍ഗിന്റെ ഷോട്ട് പുറത്തേക്ക്. 12-ാം മിനിറ്റില്‍ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ആദ്യ ഗോളിന് 23-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കാനഡയുടെ പ്രതിരോധം ഭേദിച്ച് ഡി പോള്‍ നല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് കാനഡിയന്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലിയിലെത്തിച്ചു. വീഡിയോ കാണാം…
ടൂര്‍ണമെന്റില്‍ അല്‍വാരസിന്റെ രണ്ടാം ഗോളായിരുന്നു ഇത്. ആദ്യത്തേതും കാനഡയ്‌ക്കെതിരെയായിരുന്നു. ഗോളോടെ മെസിയും സംഘവും താളം വീണ്ടെടുത്തു. 44-ാം മിനിറ്റില്‍ മെസിയുടെ മറ്റൊരു ഗോള്‍ ശ്രമം. ബോക്‌സിനിലുള്ളില്‍ നിന്ന് മെസി തൊടുത്ത വലങ്കാലന്‍ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. മറ്റൊരു ചീപ്പ് ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ മെസി ഈ കോപ്പയിലെ ആദ്യ ഗോള്‍ കണ്ടെത്തി. 51-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍.