സഞ്ജുവിനെ ടി20 ടീമില്‍ നിലനിര്‍ത്തുക തന്നെ വേണം! കാരണം വ്യക്തമാക്കി പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം

ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വെ പര്യടനത്തില്‍ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു സഞ്ജു.

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വരുന്നതോടെ മലയാളി താരം സഞ്ജു സാംസണ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സഞ്ജു. എന്നാല്‍ ഒരു മത്സരത്തിലും പോലും മലയാളി താരത്തെ കളിപ്പിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വെ പര്യടനത്തില്‍ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു സഞ്ജു. രണ്ട് തവണ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. സഞ്ജു സ്ഥിരമായി ഇന്ത്യന്‍ ടീമിനൊപ്പം തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതിന് മറുപടി പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായതോടെ സഞ്ജുവിന് കൂടുതല്‍ പക്വത വന്നു. സഞ്ജു പ്രതിഭാശാലിയാണ്. സാങ്കേതികമായി അദ്ദേഹത്തിന്റെ ബാറ്റിംഗ് മികച്ചതാണ്. എന്നാല്‍ ചില സമയത്ത് അനാവശ്യമായ ഷോട്ടുകള്‍ കളിച്ച് പ്രതീക്ഷകള്‍ തെറ്റിക്കും. എന്നാല്‍ സഞ്ജു നായകനായതോടെ ആ ശൈലിക്ക് മാറ്റം വന്നു. സൂപ്പര്‍ താരങ്ങളോടൊപ്പം യുവതാരങ്ങളെ കൂടി നയിക്കേണ്ട ഉത്തരവാദിത്തമാണ് അവിടെ അദ്ദേഹത്തിനുള്ളത്.” മുകുന്ദ് പറഞ്ഞു. 

Related Posts

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
  • December 5, 2025

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

Continue reading

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം