സൂര്യകുമാര്‍ യാദവിന് പരിക്ക്, ബുച്ചി ബാബു ക്രിക്കറ്റില്‍ നിരാശപ്പെടുത്തി ശ്രേയസ് അയ്യരും സര്‍ഫറാസ് ഖാനും

വേദനകൊണ്ട് പുളഞ്ഞ സൂര്യക്ക് മുംബൈയുടെ മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദന മാറാത്തതിനെത്തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടു.

കോയമ്പത്തൂര്‍: ടെസ്റ്റ് ടീമില്‍തിരിച്ചെത്താമെന്ന സൂര്യകുമാര്‍ യാദവിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി പരിക്ക്. ബുച്ചി ബാബു ക്രിക്കറ്റില്‍ തമിഴ്നാട് ഇലവനെതിരെ മുംബൈക്കായി ഇറങ്ങിയ സൂര്യകുമാർ യാദവിന് ഫീല്‍ഡിംഗിനിടെ കൈവിരലിന് പരിക്കേറ്റു. കോയമ്പത്തൂരില്‍ നടക്കുന്ന മത്സരത്തില്‍ ലെഗ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പ്രദോഷ് രഞ്ജന്‍ പോളിന്‍റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കവെയാണ് സൂര്യകുമാര്‍ യാദവിന്‍റെ വിരലുകള്‍ക്ക് പരിക്കേറ്റത്.

വേദനകൊണ്ട് പുളഞ്ഞ സൂര്യക്ക് മുംബൈയുടെ മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദന മാറാത്തതിനെത്തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടു. ഇതോടെ സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ സൂര്യകുമാര്‍ കളിക്കുന്ന കാര്യം സംശയത്തിലായി. ദുലീപ് ട്രോഫിയില്‍ കളിച്ച് ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലായിരുന്നു സൂര്യകുമാര്‍ യാദവ്.

തമിഴ്നാട് ഇലവനെതിരെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ മത്സരത്തില്‍ ബാക് ഫൂട്ടിലായിരിക്കെയാണ് സൂര്യകുമാര്‍ യാദവ് പരിക്കേറ്റ് മടങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഇലവന്‍ ഒന്നാം ഇന്നിംഗ്സില്‍ 379 റണ്‍സടിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും സര്‍ഫറാസ് ഖാനും മുഷീര്‍ ഖാനും എല്ലാം അടങ്ങിയ മുംബൈ ബാറ്റിംഗ് നിര 156 റണ്‍സിന് പുറത്തായിരുന്നു. നല്ലതുടക്കം ലഭിച്ച സൂര്യകുമാര്‍ യാദവ് 30 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാന്‍ ആറും ശ്രേയസ് അയ്യര്‍ രണ്ടും റണ്‍സെടുത്ത് മടങ്ങി.

രണ്ടാ ഇന്നിംഗ്സില്‍ തമിഴ്നാട് 286 റണ്‍സ് നേടി.ഇതോടെ 510 റണ്‍സിന്‍റെ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടരുന്ന മുംബൈ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. ഇന്ന് അവസാന ദിനം ജയത്തിലേക്ക് 504 റണ്‍സ് കൂടി മുംബൈക്ക് വേണം. മുംബൈക്കായി രണ്ടാം ഇന്നിംഗ്സില്‍ സൂര്യകുമാര്‍ ബാറ്റിംഗിന് ഇറങ്ങുമോ എന്ന കാര്യം വ്യക്തമല്ല.

  • Related Posts

    ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്
    • March 9, 2026

    ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46…

    Continue reading
    ‘ന്യൂസിലന്‍ഡിനോട് അവന്‍ പ്രതികാരം തീര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതാണെന്റെ മകന്‍… ഇതാണവന്റെ കളി’; സഞ്ജുവിന്റെ പിതാവ്
    • March 9, 2026

    സഞ്ജുവിന്റെ കരുത്തിലുള്ള ടീം ഇന്ത്യയുടെ തകര്‍പ്പന്‍ ലോകകപ്പ് ജയത്തില്‍ വൈകാരിക പ്രതികരണവുമായി സഞ്ജു സാംസന്റെ പിതാവ് സാംസണ്‍ വിശ്വനാഥ്. ആദ്യമായി അവന്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ തോറ്റപ്പോഴേ ഇങ്ങനെയൊരു ദിവസമുണ്ടാകുമെന്ന് താന്‍ ഉറപ്പിച്ചിരുന്നുവെന്ന് സാംസണ്‍ പറഞ്ഞു. സഞ്ജു തിരിച്ചടിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ കളി…

    Continue reading

    You Missed

    ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു

    ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു

    സിസി മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാട്; കെവി അബ്ദുല്‍ ഖാദര്‍

    സിസി മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാട്; കെവി അബ്ദുല്‍ ഖാദര്‍

    ‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ

    ‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ

    ‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

    ‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

    ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും

    ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും

    ‘പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ