180ന് മുകളിലുള്ള വിജയലക്ഷ്യം നേടാനാകുന്നില്ല; ഇന്നും ചെന്നൈയ്ക്ക് തോൽവി

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 25 റൺസിന്റെ ജയമാണ് ഡൽഹി നേടിയത്. ഡൽഹിയുടെ 183 റൺസ് ടോട്ടൽ പിന്തുടർന്ന ചെന്നൈ 163 റൺസാണ് എടുത്തത്. 2019ന് ശേഷം 180ന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. ചെന്നൈയ്ക്ക് വേണ്ടി വിജയ് ശങ്കർ അർധ സെഞ്ച്വറി നേടി. 54 പന്തിൽ 69 റൺസാണ് താരം നേടിയത്. ധോണി 26 പന്തിൽ 30 റൺസ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 51 പന്തിൽ നിന്നും ആറ് ഫോറുകളും മൂന്ന് സിക്സറുമടിച്ച് 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ.ചെന്നൈയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദ് 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി.

മതീഷ പതിരണ, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തം പേരിലാക്കി.ഇതോടെ നാല് മത്സരങ്ങളിൽ മൂന്ന് തോൽവിയും ഒരു ജയവും മാത്രമായി ചെന്നൈ പോയിന്റ് ടേബിളിൽ താഴേക്ക് പോയി. തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്തേക്ക് കയറി.

Related Posts

ആധാർ, പാൻ, റേഷൻ കാർഡുകൾക്ക് പരിഗണിക്കില്ലെന്ന് ഡൽഹി പൊലീസ്; പാക് പൗരനല്ലെന്ന് തെളിയിക്കാൻ സാധുത പാസ്പോർട്ടിനും വോട്ടർ ഐഡിക്കും
  • April 30, 2025

അനധികൃത വിദേശ പൗരന്മാരാണെന്ന് സംശയിക്കുന്ന വ്യക്തികളിൽ നിന്ന് പൗരത്വത്തിന്റെ തെളിവായി ഡൽഹി പോലീസ് ഇനി വോട്ടർ ഐഡി കാർഡുകളോ ഇന്ത്യൻ പാസ്‌പോർട്ടുകളോ മാത്രമേ സ്വീകരിക്കൂ. ആധാർ, പാൻ, റേഷൻ കാർഡുകൾ എന്നിവ ഇനി മതിയാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്…

Continue reading
ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു
  • April 30, 2025

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 85ആം വയസില്‍ കോട്ടയം ഉഴവൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഒളിമ്പിക്‌സ് സ്വര്‍ണമടക്കം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നൂറിലധികം മെഡലുകള്‍ വെടിവെച്ചിട്ടത് സണ്ണി തോമസിന്റെ ശിക്ഷണത്തിലായിരുന്നു. അഭിനവ് ബിന്ദ്ര, ജസ്പാല്‍ റാണ,…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആധാർ, പാൻ, റേഷൻ കാർഡുകൾക്ക് പരിഗണിക്കില്ലെന്ന് ഡൽഹി പൊലീസ്; പാക് പൗരനല്ലെന്ന് തെളിയിക്കാൻ സാധുത പാസ്പോർട്ടിനും വോട്ടർ ഐഡിക്കും

ആധാർ, പാൻ, റേഷൻ കാർഡുകൾക്ക് പരിഗണിക്കില്ലെന്ന് ഡൽഹി പൊലീസ്; പാക് പൗരനല്ലെന്ന് തെളിയിക്കാൻ സാധുത പാസ്പോർട്ടിനും വോട്ടർ ഐഡിക്കും

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു

നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് എതിരാണ്, ഇടപെടേണ്ടത് അധികാരസ്ഥാനത്ത് ഉള്ളവർ: അജു വർഗീസ്

നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് എതിരാണ്, ഇടപെടേണ്ടത് അധികാരസ്ഥാനത്ത് ഉള്ളവർ: അജു വർഗീസ്

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു