ധോണിക്ക് പകരം ഋഷഭ് പന്ത്; ഡൽഹി വിട്ട് താരം ചെന്നൈയിലേക്ക്?

അടുത്ത ഐപിഎൽ സീസണിന് മുമ്പ് ഋഷഭ് പന്ത് ഡൽഹി ക്യാപ്പിറ്റൽസ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് താരം ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിം​ഗ്സിനൊപ്പം അടുത്ത സീസണിൽ മഹേന്ദ്ര സിം​ഗ് ധോണി ഉണ്ടാകുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഐപിഎൽ കരിയർ അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേയാണ് താരത്തിന്റെ കൂടുമാറ്റ വാർത്തകൾ സജീവമാകുന്നത്.

നിലവിൽ ഡൽഹി ടീമിന്റെ ക്യാപ്റ്റനായ പന്ത് ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ്. അതേസമയം ക്യാപ്റ്റൻ സ്ഥാനത്ത് ധോണിക്ക് പകരക്കാരനായി ഋതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ വിക്കറ്റിന് പിന്നിൽ ധോണിക്ക് പകരക്കാരനെ കണ്ടെത്താൻ ചെന്നൈക്ക് കഴിഞ്ഞി‍ട്ടില്ല.

ശ്രേയസ് അയ്യരുടെ വിടവാങ്ങലിനെ തുടർന്ന് 2021ലാണ് പന്ത് ഡൽഹി ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുന്നത്. ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ് ഡിസി ഫ്രാഞ്ചൈസിയിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ചതോടെ പന്തും ടീം വിടാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2016ൽ ഡൽഹിക്കൊപ്പമാണ് പന്ത് കരിയർ തുടങ്ങുന്നത്. പന്തിന്റെ നേതൃത്വത്തിൽ ഡൽഹി ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയെങ്കിലും രണ്ട് യോഗ്യതാ മത്സരങ്ങളും തോറ്റ് ഫൈനലിലെത്താനായില്ല.

പന്തിനെ വിട്ടുനൽകിയാൽ ഡൽഹി ക്യാപിറ്റൽസും ഒരു വിക്കറ്റ് കീപ്പർ ബാറ്ററെയും ക്യാപ്റ്റനെയും ഡൽഹി കണ്ടെത്തേണ്ടി വരും. കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ റിഷഭ് വിട്ടുനിന്നപ്പോൾ ഡൽഹിയെ നയിച്ചത് യുവ ഇന്ത്യൻ ഓൾ റൗണ്ടർ അക്സർ പട്ടേലാണ്.

Related Posts

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
  • December 5, 2025

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം