‘തോല്‍ക്കാനുള്ള കാരണം ഹര്‍ദികിനോട് വിശദീകരിച്ച്’ ക്രുണാല്‍ പാണ്ഡ്യ; സഹോദരങ്ങളുടെ മൈതാനത്തെ ചാറ്റിന്റെ അനിമേറ്റഡ് വീഡിയോ വൈറല്‍

‘തോല്‍വിയിലേക്ക് എത്തിച്ച പിഴവുകള്‍ സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യയോട് ബോധ്യപ്പെടുത്തുകയും ആശ്വാസിപ്പിക്കുകയുമാണ് ക്രുണാല്‍ പാണ്ഡ്യ’. എല്ലാം അംഗീകരിക്കുന്നുവെന്ന മട്ടില്‍ തലയാട്ടി മൈതാനത്ത് റിലാകസ് ചെയ്യുകയാണ് ഹര്‍ദിക്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐപിഎല്‍ മത്സര തോല്‍വിക്ക് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ് മേല്‍പ്പറഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍. കണ്ടാല്‍ ഒറിജിനല്‍ ആണെന്ന് തോന്നിക്കുന്ന തരത്തില്‍ ക്രിയേറ്റ് ചെയ്ത 16 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള അനിമേറ്റഡ് വീഡിയോയിലാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് കൗതുകം പകരുന്ന രംഗമുള്ളത്. മുംബൈ ഇന്ത്യന്‍സ് (എംഐ)ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ സഹോദരനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഓള്‍റൗണ്ടറുമായ ക്രുണാല്‍ പാണ്ഡ്യയുമായി ഗ്രൗണ്ടില്‍ ആനിമേറ്റഡ് ചാറ്റില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

തിങ്കളാഴ്ച മുംബൈ ഇന്ത്യന്‍സും ബെംഗളുരുവും തമ്മില്‍ നടന്ന മത്സരത്തില്‍ സഹോദരന്മാര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ഹാര്‍ദികിന്റെ ടീമായ മുംബൈ പന്ത്രണ്ട് റണ്‍സിന് ക്രുണാലിന്റെ ടീം ബെംഗളുരുവിനോട് പരാജയപ്പെടുകയായിരുന്നു. അവസാന ഓവറില്‍ 19 റണ്‍സ് പ്രതിരോധിച്ച ക്രുണാല്‍ നമാന്‍ ധീര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍ എന്നിവരെ പുറത്താക്കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ പരാജയത്തിലേക്ക് നയിച്ച ഈ വിക്കറ്റ് വേട്ട ക്രുണാല്‍ നടത്തിയപ്പോള്‍ മുംബൈ അവരുടെ നാലാം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. അതും സ്വന്തം നാട്ടില്‍. മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടമാണ് കാഴ്ച്ചവെച്ചിരുന്നത്. രണ്ട് വിക്കറ്റ് നേടിയ സീം-ബൗളിംഗ് ഓള്‍റൗണ്ടര്‍ പതിനഞ്ച് ബോള്‍ നേരിട്ടപ്പോള്‍ നാല് സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കം 42 റണ്‍സ് എടുത്തിരുന്നു.

Related Posts

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
  • August 12, 2026

ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

Continue reading
ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
  • August 8, 2026

ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബോംബുകളും എആർ-15…

Continue reading

You Missed

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI