ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം; നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസിനെ നേരിടും

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസ് വമ്പൻ പോരാട്ടം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.40നാണ് മത്സരം. ടൂർണമെന്റിൽ അൽക്കാരസ് മൂന്നാം സീഡും ജോക്കോവിച്ച് ഏഴാം സീഡുമാണ്. നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം ജോകോവിച്ചിനാണ്. ഏഴു മത്സരങ്ങളിൽ നാലെണ്ണത്തിൽ ജയിച്ചു.

കഴിഞ്ഞ സീസണിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച് അൽക്കാരസ് വിമ്പിൾഡൺ കിരീടം നേടിയപ്പോൾ പാരിസ് ഒളിമ്പിക്സ് ഫൈനലിൽ ജോക്കോ കടം വീട്ടി. 25-ാം ഗ്രാൻസ്ലാം കിരീടവും റെക്കോർഡുമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. ആദ്യ ഗ്രാൻസ്ലാമാണ് അൽകാരസ് ലക്ഷ്യമിടുന്നത്. ആദ്യ ക്വാർട്ടർ ഫൈനലിൽ യുഎസ് താരം ടോമി പോളും ജർമൻ താരം അലക്‌സാണ്ടർ സ്വരേവും നേർക്ക് നേർ എത്തുന്നുണ്ട്.

വനിതാ സിംഗിൾസിൽ സെമിഫൈനൽ ലക്ഷ്യമിട്ട് അരീന സബലേൻകയും ഇന്നിറങ്ങും. മിക്‌സ്ഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻതാരം രോഹൻ ബൊപ്പണ്ണയും ചൈനീസ് താരം ഷാഹ് ഷുവായിയും ഓസ്‌ട്രേലിയൻ സഖ്യമായ ജോൺ പിയേഴ്‌സ്-ഒലീവിയ ഗഡെക്കി എന്നിവരെ നേരിടും.

Related Posts

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍
  • July 4, 2026

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ലയണൽ മെസി. ഈ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് കേപ് വെര്‍ദെയ്‌ക്കെതിരെ മെസി നേടിയത്. പുരുഷ-വനിതാ ഫുട്‌ബോള്‍ ചരിത്രത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന തന്റെ സ്വന്തം…

Continue reading
വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
  • June 27, 2026

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ