വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം; പാകിസ്താനെ 7 വിക്കറ്റിന് തകര്‍ത്തു

വനിതാ ഏഷ്യാ കപ്പ് ടി-20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്താണ് ടൂര്‍ണമെന്റിലെ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ ഏഴ് വിക്കറ്റ് നിലനിൽക്കെ അനായാസ ജയം നേടി. സ്‌കോര്‍: പാകിസ്താന്‍-108/10 (19.2 ഓവര്‍). ഇന്ത്യ-109/3 (14.1 ഓവര്‍).

31 പന്തില്‍ 45 റണ്‍സെടുത്ത് സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.29 പന്തില്‍ 40 റണ്‍സടിച്ച ഷഫാലി വര്‍മയുടെ പ്രകടനവും ഇന്ത്യൻ ജയം അനായാസമാക്കി. മന്ദാന 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിജയത്തിനരികെ 29 പന്തില്‍ ഷഫാലി 40 റണ്‍സെടുത്ത് മടങ്ങി. വിജയത്തിനരികെ ഹേമലതയുടെ(14) വിക്കറ്റ് കൂടി നഷ്ടമായെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(5) ജെമീമ റോഡ്രിഗസും(3) ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്താനെ തുടക്കത്തിലെ ഇന്ത്യ പ്രതിരോധത്തിലാക്കിയിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഗുല്‍ ഫെറോസയെ(5) വീഴ്ത്തിയ പൂജ വസ്ട്രക്കര്‍ പാകിസ്താന് ആദ്യ പ്രഹരമേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറില്‍ തന്നെ പൂജ മുനീബ അലിയെ(11) കൂടി മടക്കി. സിദ്ര അമീന്‍(25) പൊരുതി നിന്നെങ്കിലും അലിയ റിയാസിനെ(6)ശ്രേയങ്ക പാട്ടീലും ക്യാപ്റ്റന്‍ നിദാ ദറിനെ(8) ദീപ്തി ശര്‍മയും പുറത്താക്കിയതോടെ പാകിസ്താന്‍ 51-4ലേക്ക് കൂപ്പുകുത്തി.
പിന്നാലെ അമീനെ രേണുക സിംഗ് മടക്കി. ടുബ ഹസനും(22) ഫാത്തിമ സനയും(16 പന്തില്‍ 22*) ചേര്‍ന്നാണ് പാകിസ്താനെ 100 കടത്തിയത്. ഇന്ത്യക്കായി ദീപ്തി ശര്‍മ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പൂജ വസ്ട്രാക്കറും രേണുക സിംഗും ശ്രേയങ്ക പാട്ടീലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Posts

‘പാകിസ്താനുമായി ഒരു ക്രിക്കറ്റ് ബന്ധവും വേണ്ട’: തീവ്രവാദം വെച്ചുപൊറുപ്പിക്കില്ലെന്ന് സൗരവ് ഗാംഗുലി
  • April 26, 2025

പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. തമാശയല്ലെന്നും നൂറുശതമാനം കർശനമായ നടപടികൾ തീവ്രവാദത്തിനെതിരെ ഉണ്ടകണമെന്നും സൗരവ് ഗാംഗുലി വാർത്താ ഏജൻ‌സിയായ എഎൻഐയോടു പറഞ്ഞു. എല്ലാ വർഷവും ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഉണ്ടാകുന്നു.…

Continue reading
കളിക്കളത്തിലും കലാരംഗത്തും പ്രമുഖൻ; ഇന്ത്യൻ വോളിബോൾ താരം ഡോ.ജോർജ് മാത്യു ഇനി ഓർമ
  • April 26, 2025

പാലാ പൈകയിൽ ഡോ.മാത്യു ജെ. പുതിയിടത്തിന്റെയും ഡോ.റോസമ്മ മാത്യുവിന്റെയും പുത്രൻ ഡോക്ടർ ആയത് സ്വാഭാവികം. പക്ഷേ, അദ്ദേഹം കളിക്കളത്തിലും കലാരംഗത്തും കൂടി തിളങ്ങി. പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിയായിരിക്കെ വോളിബോൾ കോർട്ടിൽ ഇറങ്ങിയതാണ്. 1973 മുതൽ 76 വരെ കേരള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ