‘എഡിജിപിയെ തൊടാൻ സർക്കാരിന് കഴിയില്ല, തൊട്ടാൽ പൊളളും,ആശ്രയം ഹൈക്കോടതി’: അൻവർ

തൊട്ടാൽ പലതും സംഭവിക്കും. സർക്കാരിന് പൊളളും. നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതി മാത്രമാണ് ഇനി ആശ്രയമെന്നും പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

മലപ്പുറം : എഡിജിപി എം.ആർ. അജിത്ത് കുമാറിനെ തൊട്ടാൽ സർക്കാരിന് പൊള്ളുമെന്നും ഇനി ആശ്രയം ഹൈക്കോടതിയെന്നും പി വി അൻവർ എംഎൽഎ. അനധികൃത സ്വത്ത് സമ്പാദനത്തിൽ എഡിജിപി എം.ആർ അജിത്ത് കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്യാൻ മതിയായ കാരണങ്ങളുണ്ട്. പക്ഷേ അജിത്ത് കുമാറിനെ തൊടാൻ സർക്കാരിന് കഴിയില്ല. തൊട്ടാൽ പലതും സംഭവിക്കും. സർക്കാരിന് പൊളളും. നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതി മാത്രമാണ് ഇനി ആശ്രയമെന്നും പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.  

പ്രതിഷേധങ്ങൾ നടത്തി തന്നെ ഭയപ്പെടുത്താനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം. പ്രതിഷേധ പ്രകടനങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നവർ എല്ലാവരും തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണെന്നും അൻവർ പറഞ്ഞു. 

സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പലതും പറയാനുണ്ട്. അത് നാളത്തെ പൊതുയോഗത്തിൽ വെളിപ്പെടുത്തും. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ് നിലമ്പൂരിലെ വികസന പ്രവർത്തനങ്ങളെല്ലാം തടഞ്ഞത്. നിലമ്പൂരിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി നേതൃത്വം തന്നെ അവഗണിച്ചു. മുഖ്യമന്ത്രിയടക്കം നേതാക്കളാരും പ്രചാരണത്തിലെത്തിയില്ല.എല്ലാത്തിനും പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസായിരുന്നു. ഇ.എൻ.മോഹൻദാസ് ഒന്നാം തരം വർഗീയ വാദി. പക്കാ ആർ.എസ്.എസുകാരനാണെന്നും മുസ്ലീം ആയതിനാലാണ് തന്നോടുള്ള വിരോധമെന്നും അൻവർ പറഞ്ഞു. മത ന്യൂനപക്ഷങ്ങൾക്ക് ഫണ്ട് കൊടുക്കലല്ല സർക്കാർ നിലപാട് എന്നു പറഞ്ഞു ഇ.എൻ.മോഹൻദാസ് പല തവണ തടഞ്ഞു. ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളോടും സിപിഎം ജില്ലാ സെക്രട്ടറിക്ക് കടുത്ത വിരോധമാണെന്നും അൻവർ ആരോപിച്ചു.  

  • Related Posts

    അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു, മതത്തേയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നുവെന്ന് എകെബാലന്‍
    • September 30, 2024

    അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളം ദില്ലി: പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെബാലന്‍ പറഞ്ഞു.മതത്തേയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നുഅഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളം..നിസ്ക്കരിക്കുന്നതിന്…

    Continue reading
    മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലേയെന്ന് അൻവർ; ‘താൻ വിചാരിച്ചാൽ 25 പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം പോകും’
    • September 30, 2024

    ‘വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ?’ മലപ്പുറം: സ്വർണക്കള്ളക്കടത്തിൽ താനുന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അൻവർ. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ?…

    Continue reading

    You Missed

    ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

    ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

    കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ

    കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ

    കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

    കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

    വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

    വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

    മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

    മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

    സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്

    സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്