ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക പീഡനം; പരാതി സുല്‍ത്താന്‍ബത്തേരി സ്വദേശി ഹൈനസിനെതിരെ; മഡിവാള പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് യുവതി

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. മഡിവാളയില്‍ താമസിക്കുന്ന സുല്‍ത്താന്‍ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും പരാതി സ്വീകരിക്കാനോ മെഡിക്കല്‍ പരിശോധനയ്‌ക്കോ പൊലീസ് തയ്യാറായില്ലന്നും പെണ്‍കുട്ടി ആരോപണം ഉന്നയിക്കുന്നു. ഇപ്പാഴും പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടിയും സുഹൃത്തുക്കളും പറഞ്ഞു. ( Sexual harassment against a Malayali student in Bengaluru)

സുഹൃത്തുക്കള്‍ നടത്തുന്ന കഫേയില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന 20 കാരിയാണ് പീഡനത്തിനിരയായത്. കഫേ തുടങ്ങാന്‍ സഹായിച്ച വയനാട് ബത്തേരി സ്വദേശി ഹൈനസ് ആണ് കുട്ടിയെ പീഡിപ്പിച്ചത്. ഈ മാസം പന്ത്രണ്ടിനാണ് സംഭവം. കഫേ നഷ്ടമായതോടു കൂടി വില്‍ക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞ് ഹൈനസ് ഇവരോടൊപ്പം കൂടി. സുഹൃത്തുക്കളുടെ താമസ സ്ഥലത്ത് പെണ്‍കുട്ടി ഒറ്റയ്ക്കായ സമയത്തായിരുന്നു പീഡനം.

പിറ്റേ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടി മടിവാള പൊലീസില്‍ പരാതി നല്‍കാനായി പോയെങ്കിലും വളരെ മോശം സമീപനമാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്നത്. പരാതി സ്വീകരിക്കാനോ വൈദ്യ പരിശോധന നടത്താനോ പൊലീസ് തയ്യാറായില്ല. ഒടുവില്‍ ഡിസിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ ഇട്ടത്.ഒത്തുതീര്‍പ്പിന് പോലീസ് ശ്രമിച്ചെന്നും എഫ്‌ഐആര്‍ ഇട്ടതിന് പിന്നാലെ ഹൈനസും ഗുണ്ടകളും ചേര്‍ന്ന് പെണ്‍കുട്ടിയേയും സുഹൃത്തുക്കളെയും വീടുകയറി ആക്രമിച്ചു. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഗുണ്ടകളുടെ ഭീഷണിയില്‍ പുറത്തിറങ്ങാന്‍ ആവാത്ത സ്ഥിതി എന്നുമാണ് അതിക്രമത്തിനിരയായ പെണ്‍കുട്ടി പറയുന്നത്.

Related Posts

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും
  • September 10, 2026

ഡല്‍ഹി: സംഘര്‍ഷത്തിനല്ല സഹകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രതികണം. അതിനിടെ, ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും. ഉച്ചകോടിയില്‍…

Continue reading
എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്
  • September 10, 2026

മഡ്രിഡിലെ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ് എല്‍ഡെന്‍സയെ സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങുന്നതില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി കഴിഞ്ഞു. അവസാനവട്ട ചര്‍ച്ച വിജയിച്ചാല്‍ മെസിയുടെ പരില്‍ രണ്ട് ക്ലബ്ബുകള്‍ സ്വന്തമായി ഉണ്ടാകും. മാസങ്ങള്‍ക്ക് മുമ്പ്…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത