ഇന്ത്യയിലേക്ക് എപ്പോൾ വരാനാകുമെന്ന് പറയാൻ കഴിയില്ലെന്ന് വിജയ് മല്യ ബോംബെ ഹൈക്കോടതിയിൽ. പാസ്പോർട്ട് അടക്കം യാത്രയ്ക്കാവശ്യമായ രേഖകൾ കൈയ്യിൽ ഇല്ലെന്നും അഭിഭാഷകൻ മുഖേന അറിയിച്ചു. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് മല്യ ഈ വിവരം ബോധിപ്പിച്ചത്.എപ്പോൾ വരുമെന്ന ചോദ്യത്തിനായിരുന്നു മറുപടി. മല്യ നേരിട്ട് ഹാജരാകാതെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിന് എതിരായ ഹർജി പരിഗണിക്കില്ലെന്ന് കോടതി നേരത്തെ നിലപാടെടുത്തിരുന്നു.
മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി (FEO) പ്രഖ്യാപിച്ച ഉത്തരവിനെയും സാമ്പത്തിക കുറ്റവാളി നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം നേരത്തെ ഹർജി നൽകിയിരുന്നു.
രാജ്യം വിട്ട് 2016 മുതല്‍ വിജയ് മല്യ യു.കെയിലാണ് കഴിയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയാണ് 2019 ജനുവരിയില്‍ വിജയ് മല്യയെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെൻഡറായി പ്രഖ്യാപിച്ചത്. പല വായ്പകളുടെയും തിരിച്ചടവ് വീഴ്ചവരുത്തിയെന്നാരോപണത്തെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യ വിട്ടത്.








