ചുവരുകൾ തിളങ്ങും ഇനി പ്രകൃതിദത്തമായി ;റബ്ബർ പെയിന്റ് വിപണിയിലെത്തിച്ച് കേരള പെയിന്റ്

  • news
  • December 24, 2025

റബ്ബർ പാലിൽ നിന്നും പെയിന്റ് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയുമായി കേരള പെയിന്റ്.വിലയിടിവിൽ തകർന്ന റബ്ബർ മേഖലയ്ക്ക് ആഭ്യന്തര വിപണിയിൽ പുതിയൊരു പ്രതീക്ഷയായി മാറുകയാണ് പ്രകൃതിദത്ത പെയിന്റുകൾ. 100% നാച്ചുറൽ ആയ പെയിന്റ് ആയതുകൊണ്ടുതന്നെ ഒരുതരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ല എന്ന് കണ്ടുപിടുത്തതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ പറഞ്ഞു. റബ്ബർ പാലിൽ നിന്നും നാച്ചുറൽ പെയിന്റ് നിർമ്മിക്കുന്ന സാങ്കേതികവിദ്യ റബ്ബർ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് കേരള പെയിന്റിന് കൈമാറി.

കേരള പെയിന്റ് ഡയറക്ടർമാരായ ജോസഫ് ലിജോയ്ക്കും മിഥുൻ പുല്ലുമേട്ടിലിനും റബ്ബർ ബോർഡിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ഫോർമുല കൈമാറി. ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകൾ ഇല്ലാത്ത 100% നാച്ചുറൽ പെയിന്റാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. കോട്ടയം റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ പെയിന്റ്,നിലവിലുള്ള കെമിക്കൽ പെയിന്റുകൾക്ക് മികച്ച ബദലായിരിക്കുമെന്നും കർഷകർക്ക് ഇത് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എം ജി യൂണിവേഴ്സിറ്റി സസ്റ്റയ്നിബിലിറ്റി ഇന്നൊവേഷൻ ലീഡ് കെ വി ദയാൽ, ഇന്ന് നാട്ടിൽ ലഭിക്കുന്ന ബ്രാൻഡഡ് പെയിന്റിൽ അടങ്ങിയിരിക്കുന്ന കെമികലുകൾ മനുഷ്യന്റെ ആരോഗ്യത്തിനു വലിയ തോതിൽ ദോഷകരമാകുന്നതിന്റെ കാരണങ്ങൾ വളരെ വിശദമായി പ്രതിബാധിച്ചു. കേരള പെയിന്റ് ലോകത്തു വിപ്ലവമാകുമെന്നും അദ്ദേഹം പറഞ്ഞു.ഒരു തരം ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കാത്ത നാച്ചുറൽ പെയിന്റ് ആയ കേരള പെയിന്റ് ഭദ്രം രാജ്യത്ത് വലിയമാറ്റം മാറ്റം കൊണ്ടുവരുമെന്ന് റബ്ബർ ബോർഡ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ IRS പറഞ്ഞു. ഒന്നര വർഷത്തെ പരീക്ഷണത്തിന്റ വിജയമാണ് ഇതെന്ന് കണ്ടുപിടുത്തതിന് നേതൃത്വം നൽകിയ സീനിയർ സൈന്റിസ്റ്റ് ഡോ :ഷെര മാത്യു പറഞ്ഞു

പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന എമല്‍ഷന്‍ പെയിന്റുകളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പെയിന്റ് ഫോര്‍മുലയാണ് റിയ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലമായാണ് റബ്ബര്‍ പാലില്‍ നിന്നും തികച്ചും പരിസ്ഥിതി സൗഹൃദമായ പെയിന്റ് നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയിട്ടുള്ളത്. നാച്ചുറല്‍ ലാറ്റക്‌സ്, കടല്‍ കക്ക, നാച്ചുറല്‍ ക്ലെ, പ്ലാന്റ് എക്‌സ്ട്രാക്ട് എന്നിവയെല്ലാം ചേര്‍ത്ത് നിര്‍മിക്കുന്ന പെയിന്റ് ഒരുതരത്തിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. മാത്രമല്ല ഹെല്‍ത്ത് ഫ്രണ്ട്ലി VOC ഫ്രീ വാട്ടര്‍ ബേസ്ഡ് ഇമുല്‍ഷന്‍ പെയിന്റ് ആണിത്.

Related Posts

മുന്‍താരങ്ങള്‍ വരെ പ്രസിഡന്റിനെതിരെ രംഗത്ത്; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും
  • April 30, 2026

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഏറ്റെടുത്ത് സര്‍ക്കാര്‍. ഏഴുവര്‍ഷമായി തുടര്‍ച്ചയായി ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില്‍വയും അദ്ദേഹത്തിന്റെ എക്‌സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെയാണ് ബോര്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്തത്. നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര്‍ന്നിരുന്നു. വിവാദങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ബോര്‍ഡ്…

Continue reading
അടിക്ക് അടി, തിരിച്ചടി; ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം
  • April 29, 2026

പാരിസിലെ പാര്‍ക് ദ പ്രിന്‍സസ് സ്റ്റേഡിയത്തില്‍ ഒമ്പത് ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ സെമിഫൈനല്‍ മത്സരം ത്രില്ലര്‍ പോരായി. ആവേശമുറ്റിയ മത്സരത്തില്‍ ഹോം ഗ്രൗണ്ടിലായിരുന്നു ഫ്രഞ്ച് ക്ലബ് പിഎസ്ജി കഷ്ടിച്ച് ഒരു ഗോള്‍ ജയം സ്വന്തമാക്കിയത്. നാലിനെതിരെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മുന്‍താരങ്ങള്‍ വരെ പ്രസിഡന്റിനെതിരെ രംഗത്ത്; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

മുന്‍താരങ്ങള്‍ വരെ പ്രസിഡന്റിനെതിരെ രംഗത്ത്; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

‘ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടിൽ ഭരണം പിടിക്കും, കേരളത്തിലും മികച്ച മുന്നേറ്റം’; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

‘ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടിൽ ഭരണം പിടിക്കും, കേരളത്തിലും മികച്ച മുന്നേറ്റം’; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെസി വേണുഗോപാൽ

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെസി വേണുഗോപാൽ

‘പിണറായി ശുദ്ധൻ, UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും; മതാധിപത്യം വളരും’; വെള്ളാപ്പള്ളി നടേശൻ

‘പിണറായി ശുദ്ധൻ, UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും; മതാധിപത്യം വളരും’; വെള്ളാപ്പള്ളി നടേശൻ