വിരുദുനഗർ പടക്ക നിർമ്മാണശാല സ്ഫോടനം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

തമിഴ്നാട് വിരുദുനഗർ കട്ടുന്നാർപട്ടിയിലെ പടക്ക നിർമ്മാണശാല സ്ഫോടനത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. തമിഴ്നാട് ചീഫ് സെക്രട്ടറി, വിരുദുനഗർ എസ്പി എന്നിവർക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് കമ്മീഷന്റെ നിർദേശം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 25 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 21 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതര പരുക്കേറ്റ ആറുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

സ്ഫോടനം നടന്ന സമയത്ത് ജോലിയിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് പരുക്കേറ്റത്. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് പൊലീസുകാർ ഉൾപ്പെടെ 15 പേർക്കാണ് പരുക്കേറ്റത്. സ്ഫോടനം നടന്ന വനജ ഫയർ ഫാക്ടറി ഉടമ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർ വിരുദുനഗർ കോടതിയിൽ കീഴടങ്ങിയിരുന്നു.

Related Posts

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ
  • June 11, 2026

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് അമേരിക്കൻ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്‌സിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. വാണിജ്യ…

Continue reading
സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി
  • June 5, 2026

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ നിന്നും കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും. ഈ പ്ലാറ്റ്ഫോം പുനര്‍മൂല്യനിര്‍ണ്ണയത്തിനായി ഉപയോഗിക്കില്ലെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. കോ എംപ്റ്റ് കൈവശം വച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി. പുനര്‍ മൂല്യനിര്‍ണയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

ചരിത്രത്തിലേക്കൊരു സമനില; കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്

ചരിത്രത്തിലേക്കൊരു സമനില; കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളില്‍

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളില്‍

സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്‍; നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ച് ധാരാണാപത്രം ഒപ്പിടുമെന്ന് സൂചന

സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്‍; നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ച് ധാരാണാപത്രം ഒപ്പിടുമെന്ന് സൂചന