‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം എന്തെങ്കിലും ഒഴികഴിവ് പറയരുതെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. ‌ഇന്ന് രാജ്യത്തിന് ചരിത്ര ദിനമെന്നും ല്ലാ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും കിരൺ റിജിജു പറഞ്ഞു. മണ്ഡല പുനർനിർണയത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുത് എന്നും ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായി കിരൺ റിജിജു പറഞ്ഞു.

മണ്ഡല പുനർനിർണയത്തിന്റെ കാര്യം പറഞ്ഞ് വനിതാ സംവരണത്തെ എതിർക്കരുത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങളെ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്നു. എന്തെങ്കിലും കാരണം പറഞ്ഞ് വനിതാ സംവരണത്തെ പരാജയപ്പെടുത്തിയാൽ അത് ദൗർഭാഗ്യകരമാണെന്ന് കിരൺ റിജിജു പറഞ്ഞു. ഒരു സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും ആശങ്കപ്പെടേണ്ടതില്ല. എല്ലാവർക്കും കൃത്യമായ പ്രാതിനിത്യം ഉറപ്പാക്കുമെന്ന് അദേഹം വ്യക്തമാക്കി.

ഒരു സംസ്ഥാനവും ആശങ്കപ്പെടേണ്ട ആവശ്യമില്ല. ഒരു സംസ്ഥാനത്തോടും അനീതി ഉണ്ടാകില്ല. നരേന്ദ്ര മോദി സർക്കാർ എല്ലാവർക്കും വേണ്ടിയുള്ളതാണ്. സബ്കാ സാത് സബ്ക വികാസ് ആണ് നടക്കുന്നതെന്ന് കിരൺ റിജിജു വ്യക്തമാക്കി. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പാക്കാനാണ് ബില്ലിലെ വ്യവസ്ഥ. എന്നാൽ മണ്ഡല പുനർനിർണ്ണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Related Posts

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ
  • September 9, 2026

ഡൽഹി: കെട്ടിടം തകർന്നുണ്ടായ അപകടത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ. പിജികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. വാടക തുകക്ക് പരിധി നിശ്ചയിക്കും. സി സി ടി വി ക്യാമറകൾ നിർബന്ധമാക്കാനും നിർദ്ദേശം. 15 ലധികം വിദ്യാർത്ഥികൾ ഉള്ള പിജികൾക്ക്…

Continue reading
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്