അലഹബാദ്‌ ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി

ഇത്തരം പരാമർശങ്ങൾ ഒരു കേസിന്റെ കാര്യത്തിലും നടത്താൻ പാടില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ ഇതുപോലെയുള്ള നിരീക്ഷണങ്ങൾക്ക്‌ ഒരു പ്രസക്തിയുമില്ലെന്നും സുപ്രീം കോടതി

ദില്ലി: മതപരിവർത്തനങ്ങൾ ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറുമെന്ന അലഹബാദ്‌ ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി. ഉത്തർപ്രദേശിൽ മതമാറ്റം തടയൽ നിയമപ്രകാരം അറസ്‌റ്റിലായ വ്യക്തിക്ക്‌ ജാമ്യം നിഷേധിച്ചായിരുന്നു അലഹബാദ്‌ ഹൈക്കോടതി വിവാദനിരീക്ഷണം നടത്തിയത്‌. ഈ നിരീക്ഷണമാണ്‌ വെള്ളിയാഴ്‌ച്ച സുപ്രീംകോടതി നീക്കിയത്‌. ഇത്തരം പരാമർശങ്ങൾ ഒരു കേസിന്റെ കാര്യത്തിലും നടത്താൻ പാടില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ ഇതുപോലെയുള്ള നിരീക്ഷണങ്ങൾക്ക്‌ ഒരു പ്രസക്തിയുമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിവാദ പരാമർശം. ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. അലഹബാദ്‌ ഹൈക്കോടതി ജഡ്ജി രോഹിത് രഞ്ജൻ അ​ഗർവാളാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്രം നൽകുന്നുണ്ടെങ്കിലും മതപരിവർത്തനത്തിന് നൽകുന്നില്ലെന്ന നിരീക്ഷണം ആയിരുന്നു കോടതി നടത്തിയത്. ഉത്തർപ്രദേശിൽ വ്യാപകമായി മതപരിവർത്തനം നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

പാവപ്പെട്ടവരെയും പിന്നോക്കക്കാരെയും ദലിതരെയും അനധികൃതമായി മതംമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. രാംകാലി പ്രജാപതി എന്നയാളാണ് പരാതി നൽകിയത്. ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ ചികിത്സ വാ​ഗ്ദാനം ചെയ്ത് മതം മാറ്റിയെന്നാണ് കൈലാഷിനെതിരെ ഇയാൾ പരാതി നൽകിയത്. ​ഗ്രാമത്തിലെ നിരവധിപ്പേരെ ഇയാൾ ദില്ലിയിലെത്തിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റിയതായി പരാതിയിൽ ആരോപിച്ചിരുന്നു. ഹാമിർപുർ ജില്ലയിലെ മൗദാഹ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 

  • Related Posts

    ‘അയോധ്യയിൽ 25 ലക്ഷം ദീപം തെളിയും, ഇന്ന് രണ്ട് ലോക റെക്കോർഡുകൾ‌ പിറക്കും’: ആചാര്യ സത്യേന്ദ്ര ദാസ്
    • October 30, 2024

    രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വവേൽക്കാൻ അയോധ്യ ഒരുങ്ങിക്കഴിഞ്ഞെന്ന് രാമക്ഷജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ദർശനം സു​ഗമമാക്കാനായി വേണ്ട നടപടികൾ കൈക്കൊണ്ടതായി അദ്ദേഹം ANIയോട് വ്യക്തമാക്കി. ഇത്തവണ 25 ലക്ഷം ദീപം തെളിക്കാനാണ് പദ്ധതിയിടുന്നത്. ​ഗിന്നസ് റെക്കോർഡിൽ ഇടം…

    Continue reading
    മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു
    • October 30, 2024

    മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ…

    Continue reading

    You Missed

    കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!

    കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!

    സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

    സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

    കരളുറപ്പുണ്ടെങ്കിൽ വാ…, വല്യേട്ടൻ വീണ്ടും തീയറ്ററുകളിൽ; 4K ട്രെയ്‌ലർ പങ്കുവച്ച് മമ്മൂട്ടി

    കരളുറപ്പുണ്ടെങ്കിൽ വാ…, വല്യേട്ടൻ വീണ്ടും തീയറ്ററുകളിൽ; 4K ട്രെയ്‌ലർ പങ്കുവച്ച് മമ്മൂട്ടി

    സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

    സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

    ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം

    ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം

    കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ, 30കുട്ടികൾ ചികിത്സയിൽ

    കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ, 30കുട്ടികൾ ചികിത്സയിൽ