മട്ടൻ കറിയിൽ കഷ്ണം കുറവ്, കല്യാണ പന്തലിൽ വരന്‍റേയും വധുവിന്‍റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

ഭക്ഷണം വിളമ്പുന്നതിനിടെ വരനൊപ്പം എത്തിയ ചില യുവാക്കൾ മട്ടൻ കറി കുറവാണ് വിളമ്പുന്നതെന്ന് പരാതിപ്പെട്ടു. തുടർന്ന്  ഭക്ഷണം വിളമ്പുന്നവരുമായി തർക്കമായി. 

നിസാമാബാദ്: വിവാഹവീട്ടിൽ ഭക്ഷണത്തിന്‍റെ പേരിൽ വരന്‍റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ കൂട്ടയടി.  തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിൽ ബുധനാഴ്ചയാണ് സംഭവം. വധുവിന്‍റെ വീട്ടിൽ വെച്ച് നടന്ന വിവാബ പാർട്ടിയിൽ വരന്‍റെ ബന്ധുക്കളിൽ ചിലർ വേണ്ടത്ര മട്ടൻ കറി വിളമ്പിയില്ല എന്ന് പരാതി പറഞ്ഞു. ഇതിനെ ചൊല്ലിയുണ്ടായ വഴക്ക് പിന്നീട്  കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.

നവിപേട്ട് സ്വദേശിനിയുടെയും നന്ദിപേട്ടയിൽ നിന്നുള്ള യുവാവിന്‍റെയും വിവാഹം കഴിഞ്ഞുള്ള  സർക്കാരത്തിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. ഭക്ഷണം വിളമ്പുന്നതിനിടെ വരനൊപ്പം എത്തിയ ചില യുവാക്കൾ മട്ടൻ കറി കുറവാണ് വിളമ്പുന്നതെന്ന് പരാതിപ്പെട്ടു. തുടർന്ന്  ഭക്ഷണം വിളമ്പുന്നവരുമായി തർക്കമായി. പിന്നീട് കുറ്റം വധുവിന്‍റെ വീട്ടുകാർക്കെതിരെയായി. ഇതോടെ ഇരുകൂട്ടകരും തമ്മിൽ വാക്കേറ്റവും പിന്നീട്ട് കൂട്ടത്തല്ലുമുണ്ടാവുകയായിരുന്നു.

ഇരുകൂട്ടരും ചേരി തിരിഞ്ഞ് വിവാഹ വേദിയിൽ അടിയായി. പാത്രങ്ങളും സാധനങ്ങളും കസേരകളും എടുത്തെറിഞ്ഞായിരുന്നു ആക്രമണം. നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഒടുവിൽ സ്ഥിതി നിയന്ത്രിച്ചത്. തമ്മിലടിയിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള 19 പേർക്കെതിരെ പൊലീസ് കേസെടുത്തു. 

  • Related Posts

    റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു
    • January 3, 2025

    ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടി തപ്‌സി പന്നു. മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്ന് തപ്‌സി ട്വീറ്റ് ചെയ്തു. ‘മൂന്ന് ദിവസങ്ങളിലായുണ്ടായ ആഴത്തിലുള്ള തെരച്ചില്‍ പ്രാഥമികമായി മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു.…

    Continue reading
    ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി
    • January 3, 2025

    നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ…

    Continue reading

    You Missed

    റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു

    റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു

    ‘ബോളിവുഡിനോട് വെറുപ്പ്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ ചിന്തിക്കുക പോലുമില്ല, ദക്ഷിണേന്ത്യയിലേക്ക് താമസം മാറുന്നു’: അനുരാഗ് കശ്യപ്

    ‘ബോളിവുഡിനോട് വെറുപ്പ്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ ചിന്തിക്കുക പോലുമില്ല, ദക്ഷിണേന്ത്യയിലേക്ക് താമസം മാറുന്നു’: അനുരാഗ് കശ്യപ്

    ‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ

    ‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ

    ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി

    ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി