9-ാം വയസിൽ കാണാതായ ബാലനെ 11 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പോസ്റ്ററുകൾ തയ്യാറാക്കി പല സംസ്ഥാനങ്ങളിലെ ശിശു സംരക്ഷണ കേന്ദ്രങ്ങൾക്ക് കൈമാറിയിരുന്നു. ഇതിലൊരു കേന്ദ്രത്തിൽ നിന്നാണ് വിളിയെത്തിയത്.

ചണ്ഡിഗഡ്: പതിനൊന്ന് വർഷം മുമ്പ് ഒൻപതാം വയസിൽ കാണാതായ കുട്ടിയെ കണ്ടെത്തി. ഹരിയാനയിലാണ് സംഭവം. സംസ്ഥാനത്തെ ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് ലഭിച്ച നിർണായക വിവരങ്ങളാണ് ഇരുപതാം വയസിൽ പുനർസമാഗമത്തിന് വഴിയൊരുക്കിയത്. അതേസമയം കുട്ടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനുള്ള അന്വഷണങ്ങളും ആരംഭിച്ചു.

ഹരിയാനയിലെ കർണാൽ ജില്ലയിൽ നിന്ന് 2013 സെപ്റ്റംബറിലാണ് സത്ബിർ എന്ന കുട്ടിയെ കാണാതാവുന്നത്.  കുട്ടിയുടെ അമ്മ ഇത് സംബന്ധിച്ച് ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് പരാതി നൽകി. കുട്ടിയുടെ ഒരു കൈയിൽ പട്ടിയുടെ കടിയേറ്റ പാടും മറ്റൊരു കൈയിൽ കുരങ്ങിന്റെ കടിയേറ്റ പാടുമുണ്ടെന്ന് അമ്മ നൽകിയ വിവരണത്തിൽ പറഞ്ഞിരുന്നു. ഇതാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.

അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പോസ്റ്ററുക‌ൾ തയ്യാറാക്കി ഡൽഹി, ജയ്പൂർ, കൊൽക്കത്ത, മുംബൈ, കാൺപൂർ, ഷിംല, ലക്നൗ എന്നിവിടങ്ങളിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ നൽകിയിരുന്നു. വർഷങ്ങൾക്ക് ശേഷം ലക്നൗവിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഭാരവാഹികൾ ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. തങ്ങളുടെ സ്ഥാപനത്തിലുള്ള ഒരു കുട്ടി, ഉദ്യോഗസ്ഥർ നൽകിയ പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന വിവരണവുമായി യോജിക്കുന്നതാണെന്ന് അവർ അറിയിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരെത്തി കൂടുതൽ അന്വേഷണങ്ങളും പരിശോധനയും നടത്തി അത് സത്ബീർ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ച് അഡീഷണൽ ഡയറക്ടറുടെ സാന്നിദ്ധ്യത്തിൽ സത്ബീറിനെ അമ്മയ്ക്കും സഹോദരനും കൈമാറി.

  • Related Posts

    തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു
    • August 15, 2026

    റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാര്‍ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ദേവേന്ദ്ര നാഥ് മഹ്‌തോയെ പൊലീസ് മര്‍ദിച്ചു എന്ന് പരാതി. റാഞ്ചിയിലെ ആശുപത്രിയില്‍ നിന്ന് പുറത്തുപോകുന്നത് പൊലീസ് തടഞ്ഞുവെന്ന് ആരോപണം. പൊലീസ് നടപടിയില്‍ നെഞ്ചിന് പരുക്കേറ്റതായും മഹ്‌തോ പറഞ്ഞു. പൊലീസ് നടപടിയില്‍ തനിക്ക് നെഞ്ചിന്…

    Continue reading
    കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു
    • August 15, 2026

    ബെംഗളൂരു: കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വേട്ടയ്ക്കെത്തിയവരെന്നാരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്. വാദം തള്ളിയ നാട്ടുകാർ വനംവകുപ്പ് ഓഫീസ് അടിച്ചു തകർത്തു. മേഖലയിൽ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്. ഇന്ന് പുലർച്ചെ ചാമ രാജ് നഗറിലെ കാവേരി വന്യജീവി…

    Continue reading

    You Missed

    തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

    തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

    കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

    കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

    എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

    സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

    സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്