അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ള: അന്വേഷണം ഊർജിതമാക്കി SIT

അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ളയിൽ അന്വേഷണം ഊർജിതമാക്കി എസ്ഐടി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കം 17പേരെ പ്രതികളാക്കിയതായി റിപ്പോർട്ട്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും.കൂടുതൽ അന്വേഷണത്തിനായി എസ്ഐടി വീണ്ടും അയോധ്യയിൽ എത്തി. ചമ്പത് റായിയുടെ വിശ്വസ്തൻ കൂടിയായ രാംശങ്കർ യാദവിന്റെ കൈവശം നിന്ന് സംഭാവനപ്പെട്ടികളുടെ താക്കോലുകൾ കണ്ടെത്തിയതായി ആണ് വിവരം.

3500 കോടി രൂപ പണത്തിന് പുറമേ സ്വർണ്ണം, വെള്ളി വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നുയയ എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ രേഖകൾ ഇല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണം എന്നും പ്രാഥമിക റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസംഘം ശുപാർശ ചെയ്തു.

വഴിപാടുകൾ എണ്ണുന്ന ചുമതലയിൽ നിന്ന് 40 ജീവനക്കാരെ മാറ്റി. സംഭാവനകൾ തിട്ടപ്പെടുത്തുന്ന വിഭാഗത്തിൽ സുരക്ഷ ശക്തമാക്കി. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിക്കുന്ന പണം നിലത്ത് പരവതാനി വിരിച്ച് എണ്ണണം. പണം എണ്ണുമ്പോഴും മാറ്റുമ്പോഴും വിഡിയോയിൽ ചിത്രീകരിക്കണമെന്നും നിർദ്ദേശം നൽകി. ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കർസേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ ഉണ്ടായ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി.

Related Posts

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച
  • August 10, 2026

സുരക്ഷയെക്കരുതി താന്‍ മണ്ണില്‍ കുഴിച്ചിട്ട സമ്പാദ്യം മുഴുവന്‍ ഒരു വര്‍ഷത്തിന് ശേഷം നശിച്ച് പോയതില്‍ നെഞ്ച് തകര്‍ന്ന് രാജസ്ഥാനിലെ ഒരു കര്‍ഷകന്‍. രാജസ്ഥാനിലെ ബലോട്ര ജില്ലയില്‍ മംഗിലാല്‍ മേഘ്വാള്‍ എന്ന കര്‍ഷകനാണ് മോഷ്ടാക്കളെ ഭയന്ന് 5 ലക്ഷം രൂപ കൃഷിയിടത്തില്‍ കുടുംബത്തിലുള്ളവരോടും…

Continue reading
ഇന്നും വന്നില്ല; ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍
  • August 10, 2026

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. ബില്ലുകള്‍ അവതരിപ്പിക്കാന്‍ ലോക്‌സഭയില്‍ എത്താതെ അമിത് ഷാ. പകരം സഹമന്ത്രിമാര്‍ ബില്ലുകള്‍ അവതരിപ്പിച്ചു. അമിത് ഷാ സഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. പാര്‍ലമെന്റ്…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ