ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം: പ്രതിഷേധങ്ങൾ വീണ്ടും തെരുവിലേക്ക്, ഡൽഹിയിൽ ഇന്ന് സമര പരമ്പര


ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഭരണഘടനാ ദിനത്തിൽ ഡൽഹിയിൽ സമര പരമ്പര. കോൺഗ്രസ്, സിപിഐഎം, വിദ്യാർഥി യുവജന-സംഘടനകൾ, എസ്ഐആർ വിരുദ്ധ കൂട്ടായ്മ, സിജെപി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഡൽഹിയടക്കം നൂറ് കേന്ദ്രങ്ങളിൽ കർഷക സംഘടനകളും തെരുവിലിറങ്ങും.

രാവിലെ 11.30ന് AKG ഭവനിൽ ഭരണഘടന ദിനം ആചരിച്ച് പ്രതിഷേധങ്ങൾക്ക് സിപിഐഎം തുടക്കം കുറിക്കും. ഇടത് യുവജന-വിദ്യാർഥി സംഘടനകൾ, ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ രൂപീകരിച്ച എസ്ഐആർ വിരുദ്ധ കൂട്ടായ്മ, പൗരാവകാശ സംഘടനകൾ എന്നിവർ ഉച്ചയ്ക്ക് 12.30ന് മന്ദിർ മാർഗിലെ വാൽമീകി സദനിൽ നിന്നാണ് പ്രതിഷേധം ആരംഭിക്കുക. സമരത്തിന് സിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയടക്കം നൂറ് കേന്ദ്രങ്ങളിൽ കർഷക സംഘടനകളും പ്രതിഷേധിക്കും.

ഡൽഹി മന്ദിർ മാർഗിലെ കാളിബാരി മന്ദിറിൽ നിന്നാണ് കർഷകരുടെ പ്രതിഷേധം ആരംഭിക്കുക. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ, ഏഴ് ആവശ്യങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ലഖ്നൗവിൽ കോൺഗ്രസിന്റെ ആത്മഘടനാ സംരക്ഷണ മാർച്ചിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. യൂത്ത് കോൺഗ്രസും NSUIയും ഡൽഹിയിൽ മിന്നൽ പ്രതിഷേധങ്ങളും സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഡൽഹിയിൽ വീണ്ടും സുരക്ഷ ശക്‌തമാക്കി.

Related Posts

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍
  • November 26, 2026

ബിഹാര്‍ രാഷ്ട്രീയക്കാരനായ അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങിന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഒരുക്കിയ ഭക്ഷണ പന്തലില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. വിവാഹ സല്‍ക്കാരം പോലെയുള്ള പൊതുയിടങ്ങളിലെ പെരുമാറ്റത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചര്‍ച്ചക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്. നവംബര്‍ 25 ലെ…

Continue reading
തിരുപ്പറങ്കുൻറം കാർത്തിക ദീപവിവാദം: ക്ഷേത്രം ട്രസ്റ്റിനെതിരെ പുരോഹിതർ
  • November 26, 2026

ചെന്നൈ: തമിഴ്നാട് മധുര തിരുപ്പറങ്കുൻറം കാർത്തിക ദീപവിവാദത്തിൽ ക്ഷേത്രം ട്രസ്റ്റിനെതിരെ പുരോഹിതർ. ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ ദീപം കത്തിച്ചത് ഒറ്റക്കെട്ടായ തീരുമാനമല്ലെന്ന് ആരോപിച്ച് നാല് പുരോഹിതരാണ് രംഗത്തെത്തിയത്. ആചാരം പാലിയ്ക്കുകയെന്നത് ഒറ്റക്കെട്ടായി എടുത്ത തീരുമാനം എന്നായിരുന്നു ട്രസ്റ്റിന്റെ വിശദീകരണം. സുപ്രീം കോടതി വിധി…

Continue reading

You Missed

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്