‘വോട്ട് ചോരി’ ആരോപണങ്ങളെ രാഷ്ട്രപതി അനുകൂലിച്ചെന്ന വാദം തെറ്റ്; രാഹുൽ ഗാന്ധി പറഞ്ഞത് നുണയെന്ന് കേന്ദ്രം

ഡൽഹി: വോട്ട് ചോരി ആരോപണം രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം നുണയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. വാർത്ത ഏജൻസി PTI ആണ് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വിവരം പുറത്ത് വിട്ടത്. വോട്ട് ചോരി ആരോപണം രാഷ്ട്രപതി തള്ളി കളഞ്ഞില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ പ്രതികരണം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നിവേദനം നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ഒമർ അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേർന്ന് ‘വോട്ട് ചോരി’ നടത്താൻ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണമടങ്ങിയ മെമ്മോറാണ്ടമാണ് നേതാക്കൾ രാഷ്ട്രപതിക്ക് കൈമാറിയത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ഗാന്ധി, രാഷ്ട്രപതിയുടെ പ്രതികരണം അവിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. തങ്ങൾ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എല്ലാ കാര്യങ്ങളും അനുഭാവപൂർവ്വം കേട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ സമരം തുടങ്ങുന്നതിനാൽ പ്രതിഷേധ പരിപാടികൾക്ക് രണ്ടു ദിവസത്തെ അവധി നൽകിയിരിക്കുകയാണ് ഇന്ത്യാ സഖ്യം. ഇന്ന് ചെന്നൈയിലെത്തുന്ന രാഹുൽ ഗാന്ധി മുഖ്യമന്ത്രി സി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Related Posts

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്
  • October 10, 2026

ഡൽഹി: തലസ്ഥാനത്ത് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുമ്പായി സിജെപി പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെ കസ്റ്റഡിയില്‍ എടുത്തു. ഗുഡ്ഗാവിലെ വീട്ടില്‍ നിന്നുമാണ് ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തത്. 50 ഓളം പൊലീസുകാർ ഇന്നലെ തന്നെ ധ്രുവ് റാഠിയുടെ വസതി വളഞ്ഞിരുന്നു. 7.48…

Continue reading
‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി
  • October 9, 2026

ഡല്‍ഹി: നാളെ സിജെപി സമരം നടക്കുന്നതിനാല്‍ ഡല്‍ഹി മെട്രോ, റെയില്‍ സര്‍വീസുകള്‍ അടച്ചിടുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ടെന്നാണ് കോടതിയുടെ പരാമര്‍ശം. വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കം അടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ്…

Continue reading

You Missed

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

മഴ തുടരും; അടുത്ത 3 മണിക്കൂർ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

മഴ തുടരും; അടുത്ത 3 മണിക്കൂർ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

‘വോട്ട് ചോരി’ ആരോപണങ്ങളെ രാഷ്ട്രപതി അനുകൂലിച്ചെന്ന വാദം തെറ്റ്; രാഹുൽ ഗാന്ധി പറഞ്ഞത് നുണയെന്ന് കേന്ദ്രം

‘വോട്ട് ചോരി’ ആരോപണങ്ങളെ രാഷ്ട്രപതി അനുകൂലിച്ചെന്ന വാദം തെറ്റ്; രാഹുൽ ഗാന്ധി പറഞ്ഞത് നുണയെന്ന് കേന്ദ്രം

‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും