ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്


ഡൽഹി: തലസ്ഥാനത്ത് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുമ്പായി സിജെപി പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെ കസ്റ്റഡിയില്‍ എടുത്തു. ഗുഡ്ഗാവിലെ വീട്ടില്‍ നിന്നുമാണ് ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തത്. 50 ഓളം പൊലീസുകാർ ഇന്നലെ തന്നെ ധ്രുവ് റാഠിയുടെ വസതി വളഞ്ഞിരുന്നു. 7.48 ഒടുകൂടി പൊലീസുകാർ വീടിനകത്തേക്ക് ഇരച്ചു കയറി എന്നാണ് വിവരം.

ഗുരുഗ്രമിൽ നിന്നാണ് സെക്ടർ 66 ൽ നിന്നാണ് കസ്റ്റഡി. ഏകാധിപതി യുവാക്കളെ കണ്ട് ഭയന്ന് കഴിഞ്ഞുവെന്നാണ് സിജെപിയുടെ പ്രതികരണം.ധ്രുവ് റാഠിയ്ക്ക് പുറമെ സിപിഐഎം നേതാക്കളായ എം എ ബേബി, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരെയും ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുന്ന അഭിജിത് ദീപ്‌കേ അടക്കമുള്ളവരെ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കാനും സാധ്യതയുണ്ട്.

അതേസമയം, കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സിജെപി അപലപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട്, നഗരത്തിലുടനീളം സർക്കാർ നടത്തുന്ന തീവ്രമായ നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റുകൾ.

റാഠിയെയും, നിലവിൽ കസ്റ്റഡിയിലുള്ള നൂറുകണക്കിന് മറ്റ് പൗരന്മാരെയും വിദ്യാർഥി പ്രവർത്തകരെയും ഉടനടി, യാതൊരു ഉപാധികളുമില്ലാതെ വിട്ടയക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.

സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കൂട്ടംകൂടുന്നവരെയും കാല്നടയാത്രക്കാരെയും ഉൾപ്പടെ കസ്റ്റഡിയിൽ എടുക്കുന്ന അവസ്ഥ. രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കാശ്മീരി ഗേറ്റ് എന്നിവയുൾപ്പെടെ 45 ഡൽഹി മെട്രോ സ്റ്റേഷനുകളിലെ പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ അടച്ചിട്ടു. കൂടാതെ, പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 250-ലധികം ട്രെയിനുകളും പ്രാദേശിക ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ജൻപഥ്-കർത്തവ്യ പഥ് ജംഗ്ഷന് ചുറ്റുമുള്ള 4 കിലോമീറ്റർ പരിധിയിൽ 24 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും താത്ക്കാലികമായി നിർത്തിവെച്ചു.

Related Posts

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി
  • November 23, 2026

ഡല്‍ഹി: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം രാസവസ്തു കണ്ടെത്തിയ ബാച്ച് കുടിവെള്ളം നിരോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തതായി…

Continue reading
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം
  • November 23, 2026

ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളാണ് പങ്കെടുക്കുന്നത്. വിജയസാധ്യത കണക്കിലെടുത്തുള്ള മണ്ഡലങ്ങളുടെ പട്ടിക ഇരു…

Continue reading

You Missed

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതിരോധിക്കാന്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ്

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതിരോധിക്കാന്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ്

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു