പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ ബിജെപിയും ശിരോമണി അകാലിദളും. ബിജെപിയും ശിരോമണി അകാലിദളും സഖ്യം പ്രഖ്യാപിച്ചു. എൻഡിഎയുടെ ഏറ്റവും പഴയ സഖ്യ കക്ഷി തിരിച്ച് എത്തിയിരിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ശിരോമണി അകാലിദളിനെ എൻഡിഎലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അകാലിദൾ-ബി.ജെ.പി സഖ്യം പഞ്ചാബിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും പഞ്ചാബികളുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണനയെന്നും മോദി പറഞ്ഞു. ഗുരുനാനാക്ക് ജയന്തി ദിനത്തിലെ തിരിച്ചുവരവ് അതീവ സന്തോഷകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇത് ബിജെപി പ്രവർത്തകർക്ക് വലിയ സന്തോഷമുള്ള ദിവസമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശിരോമണി അകാലിദൾ ഉണ്ടെങ്കിലേ എൻഡിഎ പൂർണമാകൂ. ഒരുമിച്ച് ഒറ്റകെട്ടായി മുന്നോട്ടു പോകുമെന്ന് അമിത് ഷാ പറഞ്ഞു. ഒരുമിച്ച് നിരവധി തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് മത്സരിച്ചു. പഞ്ചാബിനെ ലഹരി മുക്‌തമാക്കുക പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ച അമിത് ഷാ ആം ആദ്മി പാർട്ടിയും, കോൺഗ്രസ്സും പഞ്ചാബിൽ ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി.
2029 ഡിസംബർ 31 ഓടെ പഞ്ചാബിനെ ലഹരി മുക്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും അഴിമതി തുടച്ചു നീക്കുമെന്നും അദേഹം വ്യക്തമാക്കി. എൻഡിഎ വിജയിച്ചാൽ മുഖ്യമന്ത്രി ശിരോമണി അകാലിദളിൽ നിന്നാകുമെനന്നും സുഖ്ബീർ സിങ് ബാദൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നും അമിത് ഷാ സൂചന നൽകി. പഞ്ചാബിന് വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്നും വികസിത് പഞ്ചാബ് എന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രതികരിച്ചു.

ഇത് ഒരു രാഷ്ട്രീയ സഖ്യം മാത്രമല്ലെന്നും പഞ്ചാബിന്റെ വികാരങ്ങൾ ഉൾകൊള്ളുന്ന സഖ്യമാണെന്നും ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പ്രതികരിച്ചു. പഞ്ചാബിനെ രക്ഷിക്കാൻ വേണ്ടി വീണ്ടും ഒന്നിക്കുന്നു. പഞ്ചാബിൽ കഴിഞ്ഞ 10 വർഷമായി ഗുണ്ട രാജ്, ലഹരി കടത്തു ഒക്കെയാണ് നടക്കുന്നത്. പഞ്ചാബിനെ ആം ആദ്മി പാർട്ടിയും കോൺഗ്രസും തകർത്തുവെന്ന് അദേഹം കുറ്റപ്പെടുത്തി.