അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ FIR

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ , ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ എഫ്ഐആർ. സംഭാവനകൾ എണ്ണിതിട്ടപ്പെടുത്തിയിരുന്നവർക്ക് എതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധമുള്ള രാംശങ്കർ യാദവ്, മനീഷ് യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, അവിനാശ് ശുക്ല, എന്നിവർക്കെതിരെയാണ് എഫ്ഐആർ. വിരമിച്ച ബാങ്ക് ജീവനക്കാരൻ സുഭാഷ് ശ്രീവാസ്തവക്ക് എതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുത്ത എട്ട് പേരെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.

രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ലി സമയത്ത് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായതായും ആരോപണമുണ്ട്. ജോലി ലഭിച്ച ശേഷം അയോധ്യയിലും ലഖ്‌നൗവിലും ഇവർ സ്വത്തുക്കൾ വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ഡോ. അനിൽ മിശ്ര, എന്നിവരുടെ പേരുകൾ എഫ്ഐആറിൽ ഇല്ല.

3500 കോടി രൂപ പണത്തിന് പുറമേ സ്വർണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ, ഇവയ്‌ക്കൊന്നും കൃത്യമായ രേഖകൾ ഇല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭാവന ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയിൽ പരാമർശിച്ചു. അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ തിങ്കളാഴ്ച വീണ്ടും പരാമർശിക്കാൻ കോടതി നിർദ്ദേശിച്ചു.

Related Posts

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ
  • August 11, 2026

ജാർഖണ്ഡിൽ JPSC പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെ സിജെപി അപലപിച്ചു. പൊലീസിൽ നടപടിയിൽ അന്വേഷണം വേണമെന്നും അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു.…

Continue reading
ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച
  • August 10, 2026

സുരക്ഷയെക്കരുതി താന്‍ മണ്ണില്‍ കുഴിച്ചിട്ട സമ്പാദ്യം മുഴുവന്‍ ഒരു വര്‍ഷത്തിന് ശേഷം നശിച്ച് പോയതില്‍ നെഞ്ച് തകര്‍ന്ന് രാജസ്ഥാനിലെ ഒരു കര്‍ഷകന്‍. രാജസ്ഥാനിലെ ബലോട്ര ജില്ലയില്‍ മംഗിലാല്‍ മേഘ്വാള്‍ എന്ന കര്‍ഷകനാണ് മോഷ്ടാക്കളെ ഭയന്ന് 5 ലക്ഷം രൂപ കൃഷിയിടത്തില്‍ കുടുംബത്തിലുള്ളവരോടും…

Continue reading

You Missed

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം