ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈ ജാക്ക് ചെയ്തു, സമരം തുടരുമെന്ന് രാഹുൽ ഗാന്ധിപറഞ്ഞു. അമിത് ഷാ, ഗ്യാനേഷ് കുമാർ എല്ലാം വോട്ട് ചോരി നടത്തി. ആരെയും വെറുതെ വിടില്ല. ഞങ്ങൾ രാജ്യത്തിന്റെ ശബ്ദം കേൾപ്പിക്കുന്നു. ഗ്യാനേഷ് കുമാർ ഞങ്ങളെ കാണാൻ തയാറാകുന്നില്ല.
ന്നൂറോളം എംപിമാരെ പൊലീസ് തടഞ്ഞു. പൊലീസ് തടയുന്നതിന് എന്തിന്?. ഗ്യാനേഷ് കുമാറിന് ഭയമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാകണം. മോദിയും അമിത്ഷായും തിര.പ്രക്രിയ അട്ടിമറിച്ചു. ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് അട്ടിമറിച്ചു. ഇത് എന്ത് ജനാധിപത്യമെന്ന് രാഹുൽ ഗാന്ധി. ഒരു വ്യക്തിയെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ പാർലമെന്‍റിൽ നിന്ന് തുടങ്ങിയ പ്രതിഷേധ മാർച്ചിനെ ആകാശവാണി ഭവന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു.
ഏറെ നേരം സ്ഥലത്ത് എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുലിന്റെ നേതൃത്വത്തിൽ പ്രിയങ്ക അടക്കമുള്ള നേതാക്കൾ ബാരിക്കേഡിന് മുകളിൽ കയറി രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി. പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം ഒഴിഞ്ഞ് മാറിയ രാഹുൽ ആകാശവാണി കവാടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രിയങ്ക അടക്കമുള്ള നേതാക്കളും ഒപ്പമുണ്ട്. ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രഖ്യാപനം.






